Home Entertainment Celebrities

അമൃതയുടെ അച്ഛന്‍ ഭൂചലനത്തില്‍ പെട്ടുപോയി; അച്ഛനെ കുറിച്ച് അമൃത നായര്‍

108

അമൃത നായർ എന്ന നടി കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിൽ ശീതൾ ആയിട്ടാണ് അമൃത എത്തിയത്. നിമിഷന്നേരം കൊണ്ട് തന്നെ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചു.
എന്നാൽ ഇതിൽ അമൃത തുടർന്നില്ല. പരമ്പരയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ഇതിൽ നിന്നും അമൃത പിന്മാറി.

Advertisements

ഇന്ന് സോഷ്യൽ മീഡിയയിൽ സജീവം ആണ് ഈ നടി. തന്റെ വിശേഷം പങ്കുവെച്ച് ഈ താരം എത്താറുണ്ട്. യൂട്യൂബ് ചാനൽ വഴിയാണ് അമൃയും അമ്മയും സഹോദരനും എത്താർ. ഒട്ടുമിക്ക വീഡിയോയിലും അമൃതയുടെ അമ്മയും ഉണ്ടാവാറുണ്ട്. എന്നാൽ പലപ്പോഴും നടിയുടെ അച്ഛനെ കുറിച്ച് ആരാധകർ ചോദിച്ചു.

അന്നൊന്നും മറുപടി അമൃത കൊടുത്തിരുന്നില്ല. ഇപ്പോൾ ഇതിനുള്ള മറുപടി അമൃതയുടെ അമ്മയാണ് പറയുന്നത്.

ഞങ്ങൾ വീഡിയോ എടുക്കാൻ തുടങ്ങിയിട്ട് രണ്ടു രണ്ടര വർഷമായി ഇത്രയും നാളായിട്ടും മോളുടെ അച്ഛന്റെ ഫോട്ടോയോ, കാര്യങ്ങളോ ഇട്ടിട്ടില്ല. അതിന്റെ കാര്യം നിങ്ങൾക്ക് മനസ്സിലാകും ഒന്നുകിൽ അച്ഛൻ മരിച്ചുപോയി കാണും അല്ലെങ്കിൽ അച്ഛൻ ഇല്ല എന്നത്. ഇത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ. പിന്നെയും പിന്നെയും എന്തിനാണ് ഇതേ ചോദ്യം. അമൃതയുടെ അച്ഛൻ ഭൂചലനത്തിൽ പെട്ടുപോയി. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. ഇവൾ ജനിക്കും മുൻപേ അങ്ങനെ ഉണ്ടായി. ഞാൻ വയലന്റ് ആയി പോകും ഗൈയ്‌സ്. ആ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ടെൻഷൻ ആകും അമൃതയുടെ അമ്മ പറഞ്ഞു.

Advertisement