എന്താണ് ലക്ഷ്യം? അമൃത ആത്മീയ യാത്രയിൽ ആണോ; ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി താരം

145

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയിയൽ പങ്കുവെച്ചതുമുതൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റുകളുമാണ് ഇരുവർക്കുമെതിരെ ഉയർന്നത്.

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.

Advertisements

തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തിൽ തിരക്കിലായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും പിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തയാണ് പ്രചരിക്കുന്നത്.ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങൾ പങ്കിടൽ ഒന്നും ഇപ്പോൾ സോഷ്യൽമീഡിയയിൽ കാണാറില്ല.

ALSO READ- എനിക്ക് ഇതൊക്കെ കാണുമ്പോള്‍ പുറകോട്ട് പോകാന്‍ തോന്നുന്നു, ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ തോന്നുന്നത് ; സുരേഷ് ഗോപി

ഇതോടെ ഇുവരും പിരിഞ്ഞെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ടപ്പോൾ പലരും അമൃതയ്ക്ക് പൂർണ പിന്തുണയുമായി പ്രേക്ഷകരും കൂടെയുണ്ടായിരുന്നു.

ഇപ്പോഴിതാ അമൃത കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു യാത്രയിലാണ്. സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ ദൃശ്യങ്ങൾ താരം പങ്കിടുന്നുണ്ട്. താരം കാശിയിലൊക്കെ ദർശനം നടത്തിയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

പിന്നാലെ അമൃത തീർത്ഥാടനത്തിൽ ആണോ ആത്മീയ യാത്രയിൽ ആണോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അമൃത തന്നെ രംഗത്ത് വന്നിരിക്കുകയാണ്.


അമൃത തന്റെ യാത്രകളുടെ ലക്ഷ്യത്തെ കുറിച്ചാണ് പറയുന്നത്. ‘താൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും ഉള്ളിലെ യാത്രികയെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇതെനിക്ക് വളർച്ചയ്ക്കും സ്വയം കണ്ടെത്താനും സഹായിക്കുന്നു.’
ALSO READ- ഓരോ സിനിമ കഴിയുമ്പോഴും പ്രതിഫലം ഉയര്‍ത്തി നയന്‍താര, അവസാന ചിത്രത്തിനു വേണ്ടി താരം ആവശ്യപ്പെട്ടത് എത്രയെന്ന് അറിയുമോ ?

‘ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുക്കുക ആണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ’- എന്നാണ് അമൃത കുറിച്ചിരിക്കുന്ത്.

ഈ കുറിപ്പിനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഏത് തീരുമാനവും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. നിങ്ങളുടെ സമയം മനോഹരമായി എടുക്കുക, ദൈവത്തോട് പ്രാർഥിക്കുക എല്ലാം സഹിക്കാനുള്ള കരുത്ത് നൽകാനെന്നും ചിർ കുറിക്കുന്നു.

ഒപ്പം ഇനി എങ്കിലും ഒരാളുമായി അടുക്കുമ്പോൾ ഒന്ന് സൂക്ഷിക്കുക. എന്തെങ്കിലും നന്മ ആ വ്യക്തിയിൽ ഉണ്ടെന്നു ഉറപ്പു വരുത്തുക. സ്വയം കോമാളി ആകരുത്. കപട മുഖങ്ങൾ നിറഞ്ഞ ഈ ലോകത്ത് സ്വന്തം കുടുംബം ആണെങ്കിലും സൂക്ഷിക്കുകയെന്നും കമന്റുകൾ ഉപദേശിക്കുന്നു.

Advertisement