ഓരോ സിനിമ കഴിയുമ്പോഴും പ്രതിഫലം ഉയര്‍ത്തി നയന്‍താര, അവസാന ചിത്രത്തിനു വേണ്ടി താരം ആവശ്യപ്പെട്ടത് എത്രയെന്ന് അറിയുമോ ?

328

ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. മലയാളം സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ നയൻതാര പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങുകയായിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളാണ് നയൻതാര ചെയ്തത്.

Advertisements

ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇടയ്ക്കിടെ നയൻതാരയുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. 2018 ൽ നയൻതാരയുടെ പ്രതിഫലം മൂന്ന് കോടിയായിരുന്നു. പിന്നീട് രജനീകാന്തിന്റെ നായികയായി അഭിനയിച്ചപ്പോൾ 5.5 കോടിയാണ് നയൻതാര വാങ്ങിയത്.

also read
കീര്‍ത്തി സുരേഷിന്റെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡ് , വീഡിയോ പങ്കുവെച്ച് നടി
ജവാനിൽ അഭിനയിക്കുന്നതിന് മുമ്പ് എട്ടു കോടിയായിരുന്നു നടിയുടെ പ്രതിഫലം. അങ്ങനെ ഓരോ ചിത്രം കഴിയുമ്പോഴും നയൻതാര പ്രതിഫലം ഉയർത്തി കൊണ്ടിരുന്നു. എന്നാൽ ജവാനിൽ അഭിനയിക്കാൻ 10 കോടിയാണ് നടി വാങ്ങിയത്.

അങ്ങനെ തന്റെ ഓരോ ചിത്രം കഴിയുമ്പോഴും പ്രതിഫലവും കൂട്ടിക്കൊണ്ടിരുന്നു നടി. ഈയടുത്ത് മണിരത്‌നം ചിത്രത്തിൽ അഭിനയിക്കാൻ നയൻതാരയെ വിളിച്ചപ്പോൾ 12 കോടിയാണ് നടി ആവശ്യപ്പെട്ടത്. ഇത് നിർമ്മാതാവിന് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് , അതുകൊണ്ട് നയൻതാരയെ സിനിമയിൽ നിന്ന് ഒഴിവാക്കി. പകരം സായി പല്ലവിയെ ചിത്രത്തിലേക്ക് തീരുമാനിച്ചു.

 

Advertisement