കീര്‍ത്തി സുരേഷിന്റെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡ് , വീഡിയോ പങ്കുവെച്ച് നടി

85

മലയാളത്തിൽ അടക്കം നിരവധി ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. മലയാളത്തിൽ തുടക്കം കുറിച്ച കീർത്തി സുരേഷ് പിന്നീട് ദക്ഷിണേന്ത്യയുടെ തന്നെ സൂപ്പർ നായികയായി മാറുകയായിരുന്നു. ഇന്ന് കൈ നിറയെ ചിത്രങ്ങളാണ് കീർത്തിയ്ക്ക്. ഇതിനിടെ വിമർശനങ്ങളും കീർത്തിയെ കുറിച്ച് വരാറുണ്ട് , ഇതൊന്നും മൈൻഡ് ചെയ്യാറില്ല താരം. ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കിട്ട ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.

Advertisements

സംഭവം മറ്റൊന്നുമല്ല, ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡിൻറെ തകർപ്പനൊരു വീഡിയോ ആണ് കീർത്തി സുരേഷ് സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ചെന്നൈയിലെ ഓഫ് റോഡ് റൈഡ് എന്ന പേരിലാണ് കീർത്തി സുരേഷ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സൺഡേ ചില്ലിംഗ് എന്നും താരം ഇൻസ്റ്റയിൽ കുറിച്ചു.

അതേസമയം സിനിമ താരങ്ങൾക്ക് വാഹനങ്ങളോടുള്ള താല്പര്യം പ്രേക്ഷകർക്ക് നന്നായി തന്നെ അറിയാം. പലപ്പോഴും ഇത് സംബന്ധിച്ച വാർത്തയും പുറത്ത് വരാറുണ്ട്.

അതേസമയം 2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച നടിയാണ് കീർത്തി സുരേഷ്. ഇതിൽ ദിലീപിന്റെ വളർത്തുമക്കളിൽ ഒരാളായി എത്തിയത് കീർത്തിയായിരുന്നു. പൈലറ്റ്‌സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീർത്തി അരങ്ങേറ്റം കുറിച്ചു.

also read
എന്നെ ആര്‍ക്കും അറിയില്ല, മമ്മൂട്ടിയുടെ മകളാണെന്നും ദുല്‍ഖറിന്റെ സഹോദരിയാണെന്നും ആര്‍ക്കും മനസ്സിലായില്ല, അത് കംഫര്‍ട്ടബിളാണ്, സുറുമി പറയുന്നു

Advertisement