അന്ന് അമൃത പാടുമ്പോൾ ബാലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു, കണ്ണീരൊളിപ്പിയ്ക്കാൻ പാട്‌പ്പെട്ട് ബാല ; വൈറലായി പഴയ വീഡിയോ

6195

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും പുതിയ പ്രണയ ജീവിതം ആരംഭിച്ചു എന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ മുതൽ ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ ചരിത്രങ്ങൾ ചികയുന്ന തിരക്കിലാണ് പാപ്പരാസികൾ. പ്രിയയുമായുള്ള ഗോപി സുന്ദറിന്റെ വിവാഹവും അതിന് ശേഷം അഭയ ഹിരൺമയിയ്ക്കൊപ്പമുള്ള ജീവിതവും തിരിച്ചും മറിച്ചും സോഷ്യൽ മീഡിയ ചർച്ചയ്ക്ക് ഇരയാക്കി. ഇപ്പോൾ ഇതാ അമൃത സുരേഷിന്റേയും കഴിഞ്ഞ കാലം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

വർഷങ്ങൾക്ക് മുൻപ് മുൻ ഭർത്താവ് നടൻ ബാലയ്ക്കൊപ്പം ഒരു മിനിസ്‌ക്രീൻ ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു, അതിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ഇപ്പോൾ വൈറലാവുന്നത്. വീഡിയോയിൽ അമൃത പാടുമ്പോൾ ബാലയുടെ കണ്ണുകൾ നിറയുന്നത് കാണാം. റിമി ടോമി അവതാരികയായി എത്തിയ ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് അമൃത സുരേഷും ബാലയും അതിഥികളായി വന്നിരുന്നത്.

Advertisements

ALSO READ

എന്റെ ജീവിതം അറിയുന്നതുകൊണ്ട് എന്തെങ്കിലും സംഭാവന കേരളത്തിനോ ഇന്ത്യക്കോ കൊടുക്കാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ; അഭിമുഖങ്ങളിലെ വ്യക്തിപരമായ ചോദ്യങ്ങളെ കുറിച്ച് കനി കുസൃതി

2015 ൽ പുറത്ത് വന്ന ഈ എപ്പോസിഡിന്റെ ഭാഗങ്ങൾ നിലവിലെ സാഹചര്യത്തിൽ വീണ്ടും കുത്തി പൊക്കുകയായിരുന്നു. മുൻപേ വാ എൻ അൻപേ വാ എന്ന പാട്ട് അമൃത പാടുമ്പോൾ, അമൃതയെ തന്നെ നോക്കിയിരിയ്ക്കുന്ന ബാലയെ കാണാം. ഒരു ഘട്ടത്തിൽ കണ്ണു നിറഞ്ഞപ്പോൾ, അത് മറ്റുള്ളവർ കാണാതിരിക്കാൻ മുഖം മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നു. അതേ കുറിച്ച് റിമി ടോമി ചോദിയ്ക്കുമ്പോൾ ചിരിച്ച് തള്ളുകയായിരുന്നു ബാല. അമൃത ഏറ്റവും ആദ്യം തനിയ്ക്ക് പാ

2015 അവസാനത്തോടെയാണ് ബാലയും അമൃതയും പിരിയാൻ പോകുകയാണ് എന്ന വാർത്തകൾ പുറത്ത് വന്നത്. തുടക്കത്തിൽ ഇരുവരും അത് നിഷേധിച്ചു. പിന്നെ മൗനം പാലിച്ചു. അവസാനം ബാല തന്നെയാണ് വേർപിരിയുകയാണ് എന്ന സൂചന നൽകിയത്. 2019 ൽ ഔദ്യോഗികമായി ബന്ധം വേർപിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം മകൾ പാപ്പു അമൃതയ്ക്കൊപ്പം വന്നു. വിവാഹ മോചനത്തിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.

2007 ൽ ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതാണ് അമൃത. ഷോയിൽ അതിഥിയായി എത്തിയ ബാലയ്ക്ക് അമൃതയോട് ഇഷ്ടം തോന്നി. 2010 ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു. 2012 ൽ ആണ് പാപ്പു എന്ന് വിളിയ്ക്കുന്ന അവന്തിക ഇരുവരുടെയും ജീവിതത്തിലേക്ക് വന്നത്. ആ കാലഘട്ടത്തിൽ എല്ലാം വിശേഷ ദിവസങ്ങളിലും ബാല – അമൃത ജോഡികളുടെ മിനിസ്‌ക്രീൻ അഭിമുഖങ്ങൾ പതിവായിരുന്നു. അങ്ങനെ പലരുടെയും മാതൃക ദമ്പതികൾ എന്ന വിശേഷണവും അവർക്ക് ലഭിച്ചിരുന്നു.

അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം, 2021 ൽ ബാല ഡോ. എലിസബത്ത് ഉദയനെ വിവാഹം ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ഇഷ്ടം പറഞ്ഞ എലിസബത്തിനെ ബാല സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ പുതിയ അതിഥിയെ കാത്തിരിയ്ക്കുകയാണ് ബാലയും എലിസബത്തും.

ALSO READ

എന്റെ ജീവിതം അറിയുന്നതുകൊണ്ട് എന്തെങ്കിലും സംഭാവന കേരളത്തിനോ ഇന്ത്യക്കോ കൊടുക്കാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ; അഭിമുഖങ്ങളിലെ വ്യക്തിപരമായ ചോദ്യങ്ങളെ കുറിച്ച് കനി കുസൃതി

അതിനിടയിൽ ആണ് അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയത്. ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടാത്തതിനാൽ അമൃതയ്ക്കൊപ്പം ലിവിങ് റിലേഷനിൽ തന്നെയാണ് ഗോപി സുന്ദർ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

 

Advertisement