എന്റെ ജീവിതം അറിയുന്നതുകൊണ്ട് എന്തെങ്കിലും സംഭാവന കേരളത്തിനോ ഇന്ത്യക്കോ കൊടുക്കാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ; അഭിമുഖങ്ങളിലെ വ്യക്തിപരമായ ചോദ്യങ്ങളെ കുറിച്ച് കനി കുസൃതി

177

തങ്ങളുടെ പ്രിയ താരങ്ങളുടെ അഭിമുഖങ്ങൾ കാണാൻ താല്പര്യമില്ലാത്ത ഒരാളും നമുക്കിടയിൽ ഉണ്ടാവില്ല. സ്‌ക്രീനിൽ കാണുന്ന താരത്തെ അടുത്തറിയാനും അവരുടെ സ്വാഭാവം മനസിലാക്കാനുമൊക്കെയാണ് എപ്പോഴും ആരാധകർ താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്.

എന്നാൽ ഇത് ഒരു പരിധി വിട്ടാൽ അത് താരങ്ങൾക്കും ഇഷ്ട്ടപെട്ടെന്ന വരില്ല. ഇത് തുറന്നു പറഞ്ഞിരിക്കുകയാണ് കനി കുസൃതി. അഭിമുഖങ്ങളിൽ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്നതിൽ താല്പര്യമില്ലെന്നാണ് താരം വ്യക്തമാക്കിയത്. വണ്ടർവാൾ മീഡിയയിൽ ഗായിക സിത്താര കൃഷ്ണ കുമാർ നടത്തിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

Advertisements

ALSO READ

എന്റെ ചേട്ടാ നിങ്ങളും… തീർച്ചയായും എന്ന് ഷമ്മി തിലകൻ ; ‘റിയൽ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ടെന്ന് റോബിന്റെ പുറത്താക്കലിനെ കുറിച്ച് പോസ്റ്റിട്ട താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

ഏത് പ്രൊഫഷണിലുള്ള ആളുകളാണെങ്കിലും അവരുടെ ജോലി സംബന്ധമായ കാര്യങ്ങൾ കേൾക്കാനാണ് താൽപര്യമെന്നും എന്നാൽ മാറ്റത്തോടെ ജീവിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ആളുകൾക്ക് താൽപര്യമുണ്ടാവും താരം പറഞ്ഞു.

‘ഏത് പ്രൊഫഷണിലുള്ളവരുടെ അഭിമുഖമാണെങ്കിലും അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേൾക്കാനാണ് ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നത്. ഞാൻ ഒരു അഭിമുഖത്തിന് പോയാലും സംസാരിക്കാൻ ആഗ്രഹിക്കുന്നത് അതാണ്. ഭൂരിപക്ഷ സമൂഹത്തിൽ നിന്നും എന്തെങ്കിലും മാറ്റത്തോടെ ജീവിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ആളുകൾക്ക് താൽപര്യമുണ്ടാവും.

അല്ലെങ്കിൽ ലൈം ലൈറ്റിൽ നിൽക്കുന്ന സിനിമാക്കാരുടെ പേഴ്സണൽ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ താൽപര്യമുണ്ടാവും. പക്ഷേ അതാണ് പ്രധാനപ്പെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ എന്റെ ചുറ്റുപാടുമുള്ളവർക്കും എന്റെ സുഹൃത്തുക്കൾക്കും പ്രധാനപ്പെട്ടതാവും. സാമൂഹിക സേവനം ചെയ്യുന്നവരുടെയും രാഷ്ട്രീയക്കാരുടെയും എന്റെ ജീവിതമാണ് എന്റെ രാഷ്ട്രീയം എന്ന് പറഞ്ഞ് ജീവിക്കുന്ന വ്യക്തികളുടെയും അഭിമുഖങ്ങളിൽ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ കേൾക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും കനി പറഞ്ഞു.

സിനിമയിൽ അഭിനയിക്കുന്നത് കൊണ്ടോ, കുറച്ച് പ്രശസ്തരാണെന്നുള്ളത് കൊണ്ടോ, അവരെവിടെ പോയി എന്ത് ഉടുപ്പിട്ടു ആരുടെ കൂടെയാണ് നടക്കുന്നത് എന്നതിലൊക്കെ പ്രധാന്യമുണ്ടോ എന്നറിയില്ല. ആളുകൾ ഇഷ്ടപ്പെടുന്നത് കൊണ്ട് എനിക്ക് വിരോധമൊന്നുമില്ല. എന്റെ ജീവിതം അറിയുന്നതുകൊണ്ട് എന്തെങ്കിലും സംഭാവന കേരളത്തിനോ ഇന്ത്യക്കോ കൊടുക്കാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല,’ എന്നാണ് കനിയുടെ പക്ഷം.

ALSO READ

തെന്നിന്ത്യൻ താരം നമിതയുടെ നിറവയറിൽ മുത്തമിട്ട് ഭർത്താവ് വീരേന്ദ്ര ചൗധരി

ഞാൻ ഒരു നടി മാത്രമാണ്. കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും നാടകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. അതിന്റെ ക്രാഫ്റ്റിനെ പറ്റി സംസാരിക്കാനാണ് കൂടുതൽ താൽപര്യം. വലിയ അഭിനേതാക്കളെ വെച്ച് നോക്കുമ്പോൾ അതിൽ എനിക്കെന്തെങ്കിലും കൂടുതൽ പറയാനുള്ളതായി തോന്നിയിട്ടില്ല,’ കനി അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

Advertisement