എന്റെ ചേട്ടാ നിങ്ങളും… തീർച്ചയായും എന്ന് ഷമ്മി തിലകൻ ; ‘റിയൽ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ടെന്ന് റോബിന്റെ പുറത്താക്കലിനെ കുറിച്ച് പോസ്റ്റിട്ട താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

102

ബിഗ് ബോസിൽ നിന്നും ഡോ റോബിൻ പുറത്തായതിൽ നിരാശ പങ്കിട്ട് താരങ്ങളെല്ലാം എത്തിയിരുന്നു. വിജയസാധ്യതയുള്ള മത്സരാർത്ഥിയായി തുടക്കത്തിലെ വിശേഷിപ്പിച്ചിരുന്നയാളായിരുന്നു ഡോക്ടർ റോബിൻ എന്ന് ഡോക്ടർ മച്ചാൻ. ടാസ്‌ക്കിനിടയിൽ സഹമത്സരാർത്ഥിയെ കൈയ്യേറ്റം ശ്രമിച്ചതിനെത്തുടർന്നായിരുന്നു റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയത്.

ALSO READ

Advertisements

തെന്നിന്ത്യൻ താരം നമിതയുടെ നിറവയറിൽ മുത്തമിട്ട് ഭർത്താവ് വീരേന്ദ്ര ചൗധരി

നാളുകൾക്ക് ശേഷമായി റോബിൻ തിരിച്ചെത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. ബിഗ് ബോസ് നിയമം ലംഘിച്ചുവെന്നും റോബിന് ഇനി തിരിച്ചുവരാനാവില്ലെന്നും വ്യക്തമാക്കി മോഹൻലാൽ എത്തിയതോടെയാണ് ആരാധകരും നിരാശയിലായത്. ഇത് ശരിയായ തീരുമാനമല്ലെന്നായിരുന്നു പ്രതികരണങ്ങൾ.


ഷോയിലെ യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതിന്റെ സങ്കടം പങ്കിട്ട് റോബിനും എത്തിയിരുന്നു. മാസങ്ങൾക്ക് ശേഷമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇത്രയധികം പിന്തുണ താൻ പ്രതീക്ഷിച്ചില്ലെന്നും ഇത് ജയിച്ചതിന് തുല്യമായാണ് കാണുന്നതെന്നും റോബിൻ പറഞ്ഞിരുന്നു. എയർപോർട്ടിൽ വെച്ച് ഗംഭീര സ്വീകരണമായിരുന്നു റോബിന് ലഭിച്ചത്.

ALSO READ

ആ വീട്ടിൽ വല്ലാത്ത ഡ്രാമ കാണിക്കുന്ന ആളാണ് ലക്ഷ്മിപ്രിയ ; എന്റെ അച്ഛനെപ്പറ്റി റോബിൻ ബിഗ്‌ബോസിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ പുറത്തുവെച്ചായിരുന്നുവെങ്കിൽ ഉറപ്പായും ഞാൻ ഒന്ന് പൊട്ടിച്ചേനേ : തന്റെ അനുഭവങ്ങൾ പങ്കു വച്ച് ജാസ്മിൻ എം മൂസ

ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി ഡോ. റോബിൻ വിജയാശംസകൾ. വിമാനത്താവളത്തിൽ ചെന്ന് ഈ ‘റിയൽ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ട് എന്നായിരുന്നു ഷമ്മി തിലകൻ പറഞ്ഞത്. എന്റെ ചേട്ടാ നിങ്ങളും എന്ന് ചോദിച്ചവരോട് തീർച്ചയായും എന്നായിരുന്നു മറുപടി.

റോബിന്റെ പ്രകടനം ഇഷ്ടമായിരുന്നു എന്ന് അദ്ദേഹം കമന്റുകൾക്ക് മറുപടിയായി കുറിച്ചിരുന്നു. റോബിൻ ബിഗ് ബോസിൽ നിന്നും പുറത്തേക്ക് വന്നതോടെ ഏഷ്യാനെറ്റിനേയും ബിഗ് ബോസിനേയും മാത്രമല്ല അവതാരകനായ മോഹൻലാലിനെയും രൂക്ഷമായി വിമർശിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു.

 

 

Advertisement