ആ വീട്ടിൽ വല്ലാത്ത ഡ്രാമ കാണിക്കുന്ന ആളാണ് ലക്ഷ്മിപ്രിയ ; എന്റെ അച്ഛനെപ്പറ്റി റോബിൻ ബിഗ്‌ബോസിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ പുറത്തുവെച്ചായിരുന്നുവെങ്കിൽ ഉറപ്പായും ഞാൻ ഒന്ന് പൊട്ടിച്ചേനേ : തന്റെ അനുഭവങ്ങൾ പങ്കു വച്ച് ജാസ്മിൻ എം മൂസ

684

ബിഗ് ബോസ് വീട്ടിൽ വലിയ ഞെട്ടൽ ഉണ്ടാക്കിക്കൊണ്ടാണ് ജാസ്മിനും ഡോ. റോബിനും പുറത്ത് പോയത്. റോബിന് വേണ്ടി വലിയ കാത്തിരിപ്പിലും പ്രതീക്ഷയിലുമായിരുന്നു ആരാധകർ. എല്ലാം ഇതോടെ അവസാനിച്ചിരിയ്ക്കുകയാണ് റോബിൻ പുറത്തുപോകാൻ കാരണമായത് ജാസ്മിൻ ആണെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജാസ്മിൻ. പ്രേക്ഷകർ കാണുന്ന ബിഗ് ബോസിൽ നിന്നും താൻ അനുഭവിച്ച ചില കാര്യങ്ങളാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജാസ്മിൻ തുറന്ന് പറയുന്നത്.

Advertisements

ALSO READ

പണ്ട് മുതലെ ലാലേട്ടനോട് ക്രഷ് തോന്നിയിരുന്നു, പ്രതീക്ഷിച്ചത് പോലെ തന്നെ സംഭിവിച്ച സിനിമയാണ് ആറാട്ട്; രചന നാരായണൻകുട്ടി

റോബിൻ ഒരുപാട് നാടകങ്ങളാണ് ആ വീട്ടിൽ കാണിച്ച് കൂട്ടുന്നത്. ഇതേപോലെ തന്നെ ആ വീട്ടിൽ വല്ലാത്ത ഡ്രാമ കാണിക്കുന്ന ആളാണ് ലക്ഷ്മിപ്രിയ. അവർ പറയുന്ന കാര്യങ്ങളിലെല്ലാം ഈ ഡ്രാമ കാണാനും കഴിയും. റോബിനെ സ്്രേപ ചെയ്ത കാര്യത്തെക്കുറിച്ച് ലക്ഷ്മിപ്രിയ കാര്യങ്ങളെയാണ് ജാസ്മിൻ ഇവിടെ ഉദാഹരണമാക്കി പറയുന്നത്. ഞാൻ ഒരിയ്ക്കൽ അഞ്ച് സിഗരറ്റ് ഒരു ബാത്ത് റൂമിൽ ഇരുന്ന് വലിച്ചിട്ടുണ്ട്. അന്ന് സിഗരറ്റ് പുകച്ചതിന്റെ മണം അറിയാതിരിക്കാൻ രണ്ട് ഫുൾ ബോട്ടിൽ എയർഫ്രെഷ്ണറാണ് ഞാൻ അതിനുള്ളിൽ അടിച്ചത്.

ഇവരാരും അതൊന്നും അറിഞ്ഞിട്ടുണ്ടാവുകപോലുമില്ല. ഈ ആൾക്കാരാണ് റോബിന് ശ്വാസംമുട്ടി എന്നൊക്കെ പറയുന്നത്. പല കാര്യങ്ങളിലും ലക്ഷ്മിപ്രിയ കുറച്ചൊക്കെ ഓവറാണ്. റോൺസൺ ചെയ്യുന്ന കാര്യങ്ങൾ ജഡ്ജ് ചെയ്യാൻ ലക്ഷ്മിപ്രിയയ്ക്ക് എന്ത് കാര്യം. റോൺസൺ എന്തോ ബസിൽ ഓസിന് വന്നതാണെന്നൊക്കെ പറയുന്നുണ്ടല്ലോ. ഇവരുടെ വകയാണോ ആ ബസ്. ലക്ഷ്മിപ്രിയ എങ്ങനെയാണോ അവിടേയ്ക്ക് വന്നത് അങ്ങനെതന്നെയാണ് മറ്റ് മത്സരാർത്ഥികളും അവിടെ എത്തിയത്.

ബിഗ് ബോസിൽ പലപ്പോളും മത്സരാർത്ഥികൾക്ക് തുല്യനീതി ലഭിക്കുന്നില്ല എന്നാണ് ജാസ്മിൻ പറയുന്നത്. ആളുകൾ ജയിക്കാൻ വേണ്ടികാണിക്കുന്ന കാര്യങ്ങൾ ബിഗ് ബോസും കണ്ടില്ലെന്ന് നടിക്കുകയാണ്. ചിലർ ചെയ്യുമ്പോൾ പണീഷ്മെന്റ് കൊടുക്കുകയും ചിലരുടെ കാര്യത്തിൽ അത് സ്ട്രാറ്റജി ആകുകയും ചെയ്യുകയാണ്. റോൺസൺ ക്യാപ്റ്റനായിരുന്ന സമയത്തെ വെള്ളം നിറയ്ക്കുന്ന ഒരു ടാസ്‌ക്കിൽ ഏറ്റവും കൂടുൽ വെള്ളം നിറച്ചത് അപർണയായിരുന്നു. എന്നാൽ അപർണയെ എന്തോ ഫൗൾ കാണിച്ചു എന്ന് പറഞ്ഞ് ടാസ്‌ക്കിൽ നിന്ന് പുറത്താക്കുകയായിരുന്നു. എനിക്ക് ടാസ്‌ക്കുകൾ ചെയ്യാൻ വലിയ ഇഷ്ടമാണ്. ഞാൻ ചെയ്യുന്ന ടാസ്‌ക്കുകളിലും ഞാൻ എന്റെ മുഴുവൻ എഫേർട്ടും എടുത്ത് തന്നെ അത് ചെയ്യും. അതിലൊരിക്കളും കള്ളത്തരം കാണിക്കില്ല. അല്ലെങ്കിൽ ഗെയിം ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ ഞാൻ ഒരിയ്ക്കലും തയ്യാറാവില്ല.

കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ബിഗ് ബോസ് കൂടുതൽ ടോക്സിക്കായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ജാസ്മിൻ വളരെ രസകരമായ മറുപടിയാണ് നൽകിയത്. മറ്റ് സീസണുകളിലെ കാര്യം പറയണമെങ്കിൽ ഞാൻ അതൊക്കെ കണ്ടിട്ടുള്ള ആളാകണ്ടേ? ഞാൻ കഴിഞ്ഞ സീസണുകൾ കണ്ടിട്ടില്ല. അതുകൊണ്ട് എനിക്കെങ്ങനെ ഇതിന് ഉത്തരം പറയാൻ സാധിക്കും എന്നാണ് ജാസ്മിൻ തിരിച്ച് ചോദിക്കുന്നത്. പക്ഷേ അവിടെ പലരും കാണിക്കുന്ന കാര്യങ്ങൾ കാണിക്കുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട്, ഞാനായിരുന്നു അവിടെ ബിഗ് ബോസ് എങ്കിൽ തുടക്കത്തിൽ തന്നെ പല ആളുകളേയും പറഞ്ഞ് വിടുമായിരുന്നു. ഇത് ഞാൻ മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്.

ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ ഏറ്റവും അധികം വഴക്കിട്ടിട്ടുള്ളത് റോബിനുമായാണ്. റോബിന്റെ പല നിലപാടുകളോടുമുള്ള വിയോജിപ്പാണ് ജാസ്മിനെ വഴക്കിടാൻ പ്രേരിപ്പിച്ചതെന്നാണ് ഇപ്പോഴും പറയുന്നത്. എന്നാൽ താൻ അവിടെ വെച്ച് പറഞ്ഞ കാര്യങ്ങൾ തനിക്കുണ്ടായ ദേഷ്യത്തിന്റെ പുറത്താണെന്നും ജാസ്മിൻ പറയുന്നു. റോബിൻ പറയുന്ന പല കാര്യങ്ങളിലും വൈരുദ്ധ്യമാണുള്ളത്. എനിക്ക് തെറ്രായി തോന്നുന്ന ഒരു കാര്യം അതിപ്പൊ ആരോടായാലും ഞാൻ പറയും. എന്റെ പ്രതികരണങ്ങളൊക്കെ പെട്ടെന്ന് വരുന്നതാണ്.

ALSO READ

അവൾക്ക് അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്, വളരെ സിസ്റ്റമാറ്റിക് ആണ്: സുപ്രിയയെ കുറിച്ച് തുറന്നു പറഞ്ഞ് പൂർണിമ

അല്ലാതെ ഞാൻ ചിന്തിച്ച് മനപ്പൂർവ്വം പറയുന്നതല്ല. ഞാൻ പലപ്പോഴും പറയാറുള്ള കാര്യങ്ങളും ഇങ്ങനെയൊക്കെതന്നെയാകും. റോബിനോട് തനിക്ക് ഒരിക്കലും വ്യക്തിവൈരാഗ്യമില്ല. പക്ഷേ അവനോട് എനിക്ക് വിയോജിപ്പുകളുണ്ട്. എന്റെ അച്ഛനെപ്പറ്റി അവൻ വീട്ടിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ പുറത്തുവെച്ചായിരുന്നു എങ്കിൽ ഉറപ്പായും ഞാൻ ഒന്ന് പൊട്ടിച്ചേനേ. എനിക്കറിയാം, അവനും വെറുതെയിരിക്കില്ല എന്നെനിക്കറിയാം. അങ്ങോട്ടും ഇങ്ങോട്ടും കിട്ടും എന്ന് ഉറപ്പാണ്.

 

Advertisement