പണ്ട് മുതലെ ലാലേട്ടനോട് ക്രഷ് തോന്നിയിരുന്നു, പ്രതീക്ഷിച്ചത് പോലെ തന്നെ സംഭിവിച്ച സിനിമയാണ് ആറാട്ട്; രചന നാരായണൻകുട്ടി

191

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയെടുത്ത പ്രിയ താരമാണ് രചന നാരായാണൻകുട്ടി. തീർത്ഥാടനം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ എത്തി പിന്നീട് മിനിസ്‌ക്രീനിലെ ഹിറ്റ് പരമ്പരയായ മറിമായത്തിലൂടെ താരം ഏവർക്കും സുപരിചിതയായി മാറുകായിരുന്നു.

ലക്കിസ്റ്റാർ എന്ന ജയറാം ചിത്രത്തിലൂടെ നായികയായി മാറിയ രചന പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുക ആയിരുന്നു. അടുത്തിടെ താരരാജാവ് മോഹൻലാലിന്റെ മാസ് മസാലപ്പടം ആറാട്ടിലും ഒരു പ്രധാന വേഷത്തിൽ രചന എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ താൻ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുകയും അതുപോലെ ഹിറ്റായി മാറുകയും ചെയ്ത സിനിമ ആണ് ആറാട്ട് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രചന നാരായണൻകുട്ടി.ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കെടുത്ത് കൊണ്ടായിരുന്നു ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ആറാട്ടിനെക്കുറിച്ച് രചന സംസാരിച്ചത്.

Also Read
അവൾക്ക് അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്, വളരെ സിസ്റ്റമാറ്റിക് ആണ്: സുപ്രിയയെ കുറിച്ച് തുറന്നു പറഞ്ഞ് പൂർണിമ

ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്ളോപ്പായ സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. പൊതുവെ വലിയ പ്രതീക്ഷകൾ വെക്കാറില്ല. ഹിറ്റാകും എന്നുകരുതി ഹിറ്റായ സിനിമയുണ്ട്. അതാണ് ആറാട്ട്. പാളിപ്പോയ സിനിമ അങ്ങനെയൊന്നുമില്ല.

ഏത് മൂവി ചെയ്യുമ്പോഴും നമ്മുടെ ഒരു കുഞ്ഞിനെ പോലെയാണ് എല്ലാവരും അതിനെ കൈകാര്യം ചെയ്യുക. ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്, ആളുകൾ അത് എങ്ങനെ എടുക്കുന്നു എന്നതില്ല.എന്നെ സംബന്ധിച്ച് ഞാൻ ചെയ്ത എല്ലാ സിനിമയും എനിക്ക് പുതിയ എക്സ്പീരിയൻസാണെന്നും രചന പറഞ്ഞു.

ക്രഷ് തോന്നിയിട്ടുള്ള നടൻ ആരാണെന്ന ചോദ്യത്തിന്, ലാലേട്ടൻ തന്നെയാണ്. കുട്ടിക്കാലം മുതലേ ഉള്ളതാണ് എന്നായിരുന്നു രചന മറുപടി പറഞ്ഞത്.ഏറ്റവും കൂടുതൽ ലൈഫ് എക്സ്പീരിയൻ കിട്ടിയ മൂവി സെറ്റ് ഏതാണെന്ന ചോദ്യത്തിനുള്ള മറുപടിയിലും ആറാട്ടിനെക്കുറിച്ച് രചന പറയുന്നുണ്ട്.

ഐൻ എന്ന ഒരു സിനിമ ഞാൻ ചെയ്തിരുന്നു, സിദ്ധാർത്ഥ് ശിവയുടെ. അതിൽ ഒരുപാട് അനുഭവങ്ങൾ ലഭിച്ചിരുന്നു.പിന്നെ കൂടുതൽ എനിക്ക് കണക്ട് ചെയ്യാൻ പറ്റിയത് ഈയിടെ ആറാട്ട് ചെയ്തപ്പോഴാണ്. കാരണം അതിൽ ഞാൻ ഒരുപാട് ഡാൻസ് സീക്വൻസുകൾ ചെയ്തിട്ടുണ്ടായിരുന്നു.

Also Read
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ, ഞാൻ നിന്നെ സ്നേഹിക്കുന്നു: ഭാവനെ കുറിച്ച് മഞ്ജു വാര്യർ

അതുകൊണ്ട് അത് വളരെയധികം അറ്റാച്ഡ് ആയും ലൈഫുമായി കണക്ടഡ് ആയി തോന്നിയെന്നും താരം പറഞ്ഞു. ആറാട്ടിൽ രുഗ്മിണി എന്ന കഥാപാത്രമായിട്ടായിരുന്നു രചന എത്തിയത്. അതേസമയം അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം.

Advertisement