ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ, ഞാൻ നിന്നെ സ്നേഹിക്കുന്നു: ഭാവനെ കുറിച്ച് മഞ്ജു വാര്യർ

321

മലയാളത്തിലെ പ്രമുഖ സംവിധായകൻ കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലെ പരിമളമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമാണ് ഭാവന. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി എത്തിയിട്ടുള്ള ഭാവനയ്ക്ക് ആരാധകരും ഏറെയാണ്.

അതേ സമയം ഭാവന ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. ഭാവനക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയണ് ലേഡി സൂപ്പർസാറ്റാർ മഞ്ജു വാര്യർ. താൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവന എന്നാണ് മഞ്ജു വാര്യർ വിശേഷിപ്പച്ചത്.

Advertisements

ഭാവനയും സംയുക്ത വർമയുമൊത്തുള്ള ചിത്രമാണ് മഞ്ജു ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രം വ്യക്തം ആല്ലായിരിക്കും. എന്നാൽ അതിലെ ഫീലിങ്ങ്സ് യഥാർത്ഥമാണ്. പിറന്നാൾ ആശംസകൾ ഭാവന. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ. ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം എന്നും മഞ്ജു വാര്യർ പറയുന്നു.

Also Read
എന്റമ്മോ…. വാക്കുകളാൽ പറയാൻ കഴിയാത്ത സ്‌നേഹമാണ് നിങ്ങളോരോരുത്തരും നൽകുന്നത്; ജനങ്ങൾ കാണിക്കുന്ന സ്‌നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ഇത്രയേറെ ജനപിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡോ.റോബിൻ രാധാകൃഷ്ണൻ

രമ്യാ നമ്പീശൻ, സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം ഭാവനക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
കൂടുതൽ ഫൈറ്റിന് കൂടുതൽ രസകരമാക്കാൻ ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകൾ, എന്നാണ് രമ്യ നമ്പീശൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനക്ക് ആശംസകളുമായി എത്തുന്നത്. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2005ൽ ദൈവ നാമത്തിൽ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ഭാവന സ്വന്തമാക്കിയിരുന്നു.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബെംഗളൂരിൽ താമസമാക്കിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തലൂടെ ആണ് മലയാള ത്തിലേക്ക് ഭാവന വീണ്ടുമെത്തുന്നത്.

നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രം ആയി എത്തു ന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്.

Also Read
ഒരുമിച്ച് ജീവിക്കുമ്പോൾ ഞങ്ങൾ ജോലിയെ പറ്റി ചർച്ച ചെയ്യാറുണ്ട്, എന്നാൽ ഒരാളുടെ കാര്യം മറ്റേ ആളല്ല തീരുമാനിക്കുന്നത് ; മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് നസ്രിയ കൊടുത്ത മറുപടി കൈയ്യടി നേടുന്നു

ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. ഇഒ എലിയാവൂ കോഹൻ എന്ന ജൂതനാ യിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

Advertisement