ഒരുമിച്ച് ജീവിക്കുമ്പോൾ ഞങ്ങൾ ജോലിയെ പറ്റി ചർച്ച ചെയ്യാറുണ്ട്, എന്നാൽ ഒരാളുടെ കാര്യം മറ്റേ ആളല്ല തീരുമാനിക്കുന്നത് ; മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് നസ്രിയ കൊടുത്ത മറുപടി കൈയ്യടി നേടുന്നു

247

നസ്രിയ നസിം നായികയായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ഒരിടവേളയ്ക്കു ശേഷം നസ്രിയ നായികയാവുന്ന സിനിമയാണിത്. നാനിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്‌നറാണ് ചിത്രം.

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുക. ‘അണ്ടേ സുന്ദരാനികി’ സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് നസ്രിയ കുറച്ച് ദിവസങ്ങളിലായി. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി കൊച്ചിയിൽ നടന്നത്. ഫഹദിനെ പറ്റി നസ്രിയയോട് ഒരു അവതാരകൻ ചോദിച്ച ചോദ്യത്തിന് നടി നൽകിയ മറുപടി കൈയ്യടി നേടുകയാണ് ഇപ്പോൾ.

Advertisements

ALSO READ

സീരിയലിന് വേണ്ടി ഒരു റോൾ ചെയ്തപ്പോൾ ശരിക്കുള്ള ഡോക്ടർമാരോട് വല്ലാത്ത ബഹുമാനം തോന്നി ; സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യാത്തതിന് കാരണം ഇതാണ് : സാധിക വേണു ഗോപാൽ

ഫഹദുമായി ചർച്ച ചെയ്തതിന് ശേഷമാണോ ഈ ചിത്രം തെരഞ്ഞെടുത്തത് എന്നും, തെലുങ്കിലേക്ക് പോകുന്നതിന് പിന്നിൽ ഫഹദിന്റെ തീരുമാനവും ഉണ്ടായിരുന്നോ എന്നുമായിരുന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചത്. എന്നാൽ ഇതിനു നസ്രിയ നൽകിയ മറുപടിയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. തന്റെ കാര്യം തീരുമാനിക്കുന്നത് താൻ തന്നെ ആണ് എന്നായിരുന്നു നസ്രിയയുടെ മറുപടി.

‘ഇല്ല, ഒരാളുടെ കാര്യം മറ്റേ ആളല്ല തീരുമാനിക്കുന്നത്. ഒരുമിച്ച് ജീവിക്കുമ്പോൾ ഞങ്ങൾ ജോലിയെ പറ്റി ചർച്ച ചെയ്യാറുണ്ട്. രണ്ടുപേരും അഭിനേതാക്കളായതു കൊണ്ട് ഞങ്ങൾക്ക് സിനിമയെ പറ്റി സംസാരിക്കാൻ കുറച്ച് കൂടി എളുപ്പമാണ്. അഭിപ്രായങ്ങൾ പരസ്പരം ചോദിക്കാറുണ്ട്. എന്നാൽ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് അന്തിമമായി എന്റെ തീരുമാനമാണ്. ഫഹദിന്റെ സിനിമ ഫഹദും, എന്റെ സിനിമ ഞാനുമാണ് തെരഞ്ഞെടുക്കുന്നത്,’ എന്നായിരുന്നു നസ്രിയ നൽകിയ മറുപടി.

ഫഹദ് മുഖ്യ വേഷങ്ങളിലൊന്നായി എത്തിയ വിക്രം എന്ന തമിഴ് സിനിമ പുറത്തിറങ്ങിയ ശേഷം ഒരാഴ്ചയ്ക്ക് ശേഷമാണ് അൺടേ സുന്ദരാനികി എന്ന സിനിമയും എത്തുന്നത്. വീട്ടിൽ തന്നെ ഒരു മത്സരമുണ്ടല്ലോ എന്നായിരുന്നു മാധ്യമങ്ങൾ പറഞ്ഞത്. അതെ വീട്ടിൽ തന്നെ ഒരു കോമ്പറ്റീഷൻ ഇരിക്കട്ടേ എന്നായിരുന്നു നസ്രിയ പ്രതികരിച്ചത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ഫഹദ്-ഫാസിൽ നസ്രിയ. ബാംഗ്ലൂർ ഡേയ്സിൽ ഭാര്യഭർത്താക്കൻമാരായി അഭിനയിച്ചതിന് ശേഷമായാണ് ഇരുവരും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചത്. ഇവർ വിവാഹിതരാവുമെന്ന് നേരത്തെ തന്നെ തോന്നിയിരുന്നതായി പലരും പറഞ്ഞിരുന്നു. ബാംഗ്ലൂർ ഡേയ്സ് ലൊക്കേഷനിലെ കാര്യങ്ങളെക്കുറിച്ച് ഫഹദും നസ്രിയയും നേരത്തേ തുറന്ന് പറഞ്ഞിട്ടുണ്ട്.

ALSO READ

സീരിയലിന് വേണ്ടി ഒരു റോൾ ചെയ്തപ്പോൾ ശരിക്കുള്ള ഡോക്ടർമാരോട് വല്ലാത്ത ബഹുമാനം തോന്നി ; സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യാത്തതിന് കാരണം ഇതാണ് : സാധിക വേണു ഗോപാൽ

നസ്രിയ എന്ന സുഹൃത്തിനെക്കുറിച്ചും ഭാര്യയെക്കുറിച്ചും, വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും ഫഹദ് എത്താറുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ഇരുതാരങ്ങളും ആസ്വദിക്കാറിണ്ട്. അഞ്ജലി മേനോൻ ചിത്രമായ ബാഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നത്.

 

Advertisement