അവൻ കഴുത്തിൽ മാലയിട്ടു തന്നു; ലിവിങ് റിലേഷനിലാണ്; അത് ഒരു തെറ്റല്ല; ഇടയ്ക്കിടയ്ക്ക് ബ്രേക്കപ്പ് ആകാറുണ്ടെന്നും ഏയ്ഞ്ജലീൻ

491

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് എയ്ഞ്ചലീൻ. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയായത്. ബിഗ്‌ബോസിൽ എത്തിയ താരം വളരെ നല്ലൊരു ഗെയിം തന്നെ കാഴ്ചവെയ്ക്കും എന്നതിൽ സംശയമില്ല.

അതേസമയം, ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ വർഷങ്ങളായി പ്രണയത്തിലാണെന്നും എയ്ഞ്ചലീൻ തുറന്നുപറഞ്ഞിരുന്നു. തനിക്കിങ്ങനെ ബിഗ്‌ബോസിലേക്ക് ഒരു അവസരം കിട്ടിയെന്നു പറഞ്ഞത് ബോയ് ഫ്രണ്ടിനോടാണെന്നും എന്നാൽ അത് ബോയ്ഫ്രണ്ടിന് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ബോയ് ഫ്രണ്ടുമായി ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് പറയുകയാണ് ഏയ്ഞ്ജലീൻ. ഒരു ലിവിങ് റിലേഷൻ ഉണ്ടെന്നും, എന്നാൽ അത് ആരാണ് എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ചില വിഷയങ്ങൾ ഉണ്ടെന്നുമാണ് താരം പറയുന്നത്.

അതേസമയം, താൻ പലപ്പോഴും അഭിമുഖങ്ങളിൽ പോകുമ്പോൾ ലിവിങ് ടുഗെദറിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അമ്മയ്ക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. അങ്ങനെ പറയരുത് എന്ന് പറഞ്ഞിട്ടുമുണ്ടെന്നും എന്നാൽ അത് അത്ര മോശം കാര്യമായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് ഏയ്ഞ്ജലീൻ അഭിപ്രായപ്പെട്ടത്.

ALSO READ- സുകുമാരന്റെ കൂടെ അഭിനയിക്കാൻ പറ്റില്ലെന്ന് നരേന്ദ്ര പ്രസാദ് പറഞ്ഞു; തരാനുള്ള പണം തരാതെ വീട്ടിൽ നിന്നും പുറത്തിറങ്ങില്ലെന്ന് സുകുമാരനും; വെളിപ്പെടുത്തി ദിനേശ് പണിക്കർ

ലിവിങ് ടുഗെതർ എന്നത്. കല്യാണം എന്ന ചടങ്ങില്ലാതെ സംഭവിക്കുന്ന ഒരു കാര്യമാണ് അത്. കല്യാണത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒക്കെയാണ് ഇവിടെയും സംഭവിക്കുന്നത്. വീട്ടുകാർ വന്നു വിളിച്ചു കൊണ്ടുപോകുന്ന ചടങ്ങുകൾ ഒന്നുമില്ലല്ലോ, നമ്മളും പാർട്ണറും മാത്രമുള്ള ഒരു സർക്കിൾ അല്ലെ ലിവിങ് ടുഗെദർ. രണ്ടും ഒരു പ്രോസസ്സ് അല്ലെ നടക്കുന്നതെന്നാണ് ഏയ്ഞ്ജലീൻ പറയുന്നത്.

തന്റെ പാട്ണറുടെ വീട്ടിൽ കുറച്ച് പ്രശ്‌നം ഉള്ളതുകൊണ്ട് ഇത് വരെ റിവീൽ ചെയ്തിട്ടില്ല എന്ന് മാത്രം. താനും അവനും കൂടി ഒരു ട്രിപ്പൊക്കെ പോയി, വൈകുന്നേരം പള്ളിയിൽ ചെന്നിട്ട് തന്റെ കഴുത്തിൽ അവൻ ഒരുമാല കെട്ടിത്തന്നു. ഇതേ ചെയിൻ അവന്റെ കഴുത്തിലും ഉണ്ടെന്നും ഏയ്ഞ്ജലീൻ പറഞ്ഞു.

ALSO READ- പണം തിരികെ ചോദിക്കാനെത്തുന്ന ഗു ണ്ടകളെ പേടിച്ച് വീട് പൂട്ടി ഇരുന്നിട്ടുണ്ട്; ആ ത്മ ഹ ത്യയെ കുറിച്ചുപോലും അന്ന് ചിന്തിച്ചു: ധന്യ മേരി വർഗീസ്

താനും അവനും ഇടക്കിടക്ക് ബ്രേക്കപ്പ് ആകാറുണ്ട്, പിന്നെയും പാച്ചപ്പ് ആകും ബ്രേക്ക് അപ്പ് ആകും. അങ്ങനെയാണ്, ഞങ്ങളുടെ ബന്ധം. ബ്രേക്കപ്പ് എന്നല്ല ഈഗോ പ്രശ്‌നം എന്ന് പറയാം. നമ്മൾ എല്ലാ കാര്യങ്ങളും പക്ഷെ അപ്ഡേറ്റ് ചെയ്യുന്ന ആളുകൾ ആണെന്നും മുൻപ് ഏയ്ഞജലിൻ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുനന്ു.

താൻ റിലേഷൻ ഷിപ്പിൽ ആയിരുന്ന സമയം വീട്ടിലൊക്കെ കുറച്ചു പ്രശ്‌നനങ്ങൾ ഉണ്ടായി. വീട്ടുകാരോടുള്ള വാശിയും, പിന്നെ അവൻ കൂടെ വേണം എന്ന മെന്റാലിറ്റി ആയി മാറി. അങ്ങനെയാണ് ലിവിങ് ടുഗെദർ ആകുന്നത്. വീട്ടിൽ എന്താണ് തങ്ങളുടെ റിലേഷനിൽ ഉള്ള പ്രശ്‌നങ്ങൾ എന്ന് താൻ പറയില്ലെന്ന് പറഞ്ഞ താരം തനിക്ക് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴേ പ്രണയം ഉണ്ടായിരുന്നു എന്നാണ് പറയുനന്ത്.

കൂടാതെ, തനിക്ക് ബൈ പോളാർ സിൻഡ്രം ഉണ്ടാകാൻ കുടുംബ കാര്യങ്ങൾ ആകാം കാരണം എന്നും ഏയ്ഞ്ചലിൻ പറയുന്നുണ്ട്. ആറാം ക്ലാസിന് ശേഷം അച്ഛന്റെ വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

Advertisement