അഞ്ജു ലെസ്ബിയൻ ആണെന്ന് പറഞ്ഞതോടെ റെനീഷയുമായി പ്രണയത്തിലാണോ എന്ന് ഹൗസിലുള്ളവർക്ക് സംശയം; ഞാനും കേട്ടെന്ന് സെറീന

797

ബിഗ്‌ബോസ് മലയാളം സീസൺ അഞ്ച് ആവേശകരമായി രണ്ടാഴ്ച പിന്നിടുകയാണ്. ഹൗസിനകത്ത് മുൻപെങ്ങും കാണാത്തവിധത്തിലുള്ള തർക്കവും തല്ലും ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്#ു.

ഇതിനിടെ ബിഗ്‌ബോസ് മത്സരാർഥിയായ അഞ്ജു റോഷ് താൻ ടോം ബോയ് ആണെന്നും ലെസ്ബിയൻ ആണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടെ അഞ്ജുവും റെനീഷയും സെറീനയും തമ്മിൽ നടന്ന സംസാരമാണ് ബിഗ്‌ബോസ് ഹൗസിനെ സംബന്ധിച്ച് പുറത്ത് ചർച്ചയാകുന്നത്.

Advertisements

താൻ ലെസ്ബിയൻ ആണെന്ന് തുറന്നു പറഞ്ഞപ്പോൾ മുതൽ ഞാൻ ഏതു പെണ്കുട്ടിയോട് സംസാരിച്ചാലും ആളുകൾക്ക് സംശയം ആണെന്ന് അഞ്ജു പറയുകയാണ്. എന്താണ് നിങ്ങൾ മൂന്നാളും തമ്മിലുള്ള പ്രശ്‌നം, എന്താണ് നിങ്ങൾക്കുള്ളിൽ നടക്കുന്നത് എന്ന ചോദ്യം ഓൾറെഡി വന്നു. അപ്പോൾ ഞാൻ പറഞ്ഞു അത് ഫ്രണ്ട്ഷിപ്പിന്റെ സംഭവം ആണെന്നാണ്.’

ALSO READ- അവൻ കഴുത്തിൽ മാലയിട്ടു തന്നു; ലിവിങ് റിലേഷനിലാണ്; അത് ഒരു തെറ്റല്ല; ഇടയ്ക്കിടയ്ക്ക് ബ്രേക്കപ്പ് ആകാറുണ്ടെന്നും ഏയ്ഞ്ജലീൻ

‘ഉടനെ ആ പുള്ളി എന്നോട് ചോദിച്ചു അളിയൻ സെൻസിറ്റിവ് ആണ് അല്ലെ എന്ന്. ഞാൻ പറഞ്ഞു സെൻസിറ്റിവ് അല്ല, അളിയൻ ഫ്രണ്ട്ഷിപ്പിന്റെ കാര്യത്തിൽ ഇത്തിരി സ്‌ട്രോങ്ങ് ആണെന്നാണ് സെറീന, റെനീഷയോടും അഞ്ജുവിനോടും പറഞ്ഞത്.

അതേസമം, താൻ നോക്കുമ്പോൾ അഞ്ജു മനപൂർവം ഒഴിഞ്ഞുമാറുകയാണെന്നും തനിക്ക് പിന്നാലെ നടന്ന് മിണ്ടേണ്ട കാര്യമില്ലെന്നും റെനീഷ പറയുന്നു. തന്നെ മൈൻഡ് ചെയ്യാത്ത ആളുകളെ താൻ പിന്നെ നോക്കാൻ പോകില്ല. അഞ്ചു ആയത് കൊണ്ട് മാത്രമാണ് പിന്നെയും സംസാരിക്കാൻ മിനക്കെട്ടത്. ഇവിടെ വന്നപ്പോൾ തൊട്ടുള്ള കൂട്ടാണ് നിങ്ങൾ. നിങ്ങളെ രണ്ടാളെയും ആണ് ഫ്രണ്ട്‌സ് എന്ന രീതിയിൽ കണ്ടതും. ഇവിടെനിന്ന് ഇറങ്ങിയാലും ജീവിതത്തിൽ അങ്ങോളം കൂടെ വേണം എന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങൾ രണ്ടാളും എന്നൊക്കെ റെനീഷ അഞ്ജുവനോടായി പറയുന്നുണ്ട്.

ALSO READ- സുകുമാരന്റെ കൂടെ അഭിനയിക്കാൻ പറ്റില്ലെന്ന് നരേന്ദ്ര പ്രസാദ് പറഞ്ഞു; തരാനുള്ള പണം തരാതെ വീട്ടിൽ നിന്നും പുറത്തിറങ്ങില്ലെന്ന് സുകുമാരനും; വെളിപ്പെടുത്തി ദിനേശ് പണിക്കർ

‘നിന്നെ ഒരു ആൺകുട്ടി ആയി കാണാം എന്ന് പറഞ്ഞിരുന്നു. അടുത്ത് വരരുത്. ദേഹത്ത് തുടരുത് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. നീ അപ്പോൾ ഓവർ ആക്ടിങ് ചെയ്യാൻ തുടങ്ങി. തൊടാൻ വരുമ്പോൾ കൈ എടുക്കുക, തൊടാതെ മാറി നിക്കുക. എന്തിനാണ് ഇങ്ങനെ ഓവർ ആക്ടിങ് ചെയ്യുന്നത്’- എന്ന് റെനീഷ അഞ്ജുവിനെ കുറ്റപ്പെടുത്തുന്നു.

അതേസമയം, നമ്മൾ തമ്മിലുള്ള ഒരു ക്രാക്ക് തിരുത്താൻ ഉള്ള അവസരം ആണ്. നമ്മൾക്ക് ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതാണ് നല്ലത്. നീ ഇങ്ങനെ വഴക്കിട്ട് ദേഷ്യപ്പെട്ട് മിണ്ടാതെ ഇരുന്നാൽ പലർക്കും സംശയം തോന്നുുമെന്നും അഖിൽ ചേട്ടൻ തന്നെ റെനീഷയും അഞ്ജുവും തമ്മിൽ പ്രണയത്തിൽ ആണോ എന്ന് ചോദിച്ചെന്നാണ് സെറീന പറയുന്നത്. ഇനി ചേട്ടൻ ചോദിച്ച പോലെ പലരും ചോദിക്കും ഇതേ ചോദ്യം. തനിക്ക് അത് കേൾക്കാൻ താത്പര്യം ഇല്ല. ഇപ്പോൾ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ വഴക്ക് ഇട്ടുമാറിനിന്നാൽ ആർക്കും തോന്നുമെന്നും ഇവർ പറയുന്നു.

കൂടാതെ, മൂന്നുപേര് എന്നോട് ചോദിച്ചു അഞ്ജുവും റെനീഷയും തമ്മിൽ പ്രണയം ആണോ എന്ന്. പലർക്കും സംശയം ആണ്. പതിനഞ്ചിൽ നാല് പേർക്ക് സംശയം ഉണ്ട്. ഇതിൽ നീ മാത്രമല്ല ഇൻവോൾവ്ഡ്. എനിക്ക് ഇങ്ങനെ കേൾക്കാൻ താത്പര്യമില്ല. നിനക്ക് ഒന്നും തോന്നില്ലായിരിക്കും എന്നാൽ തനിക്ക് താൽപര്യമില്ലെന്നാണ് റെനീഷ പറയുന്നത്.

Advertisement