നായികയായി മാറിയ അനിഖയ്ക്ക് സുവർണകാലം! ധനുഷിന്റെ അൻപതാമത്തെ ചിത്രത്തിലും താരം

217

തെന്നിന്ത്യൻ സിനിമയിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹൻദാസിന്റെയും മകളായിട്ടാണ് അനിഖ ഈ ചിത്രത്തിൽ എത്തിയത്.

പിന്നീട് ദി ഗ്രേറ്റ്ഫാദറിൽ മെഗസ്റ്റാർ മമ്മൂട്ടിയുടെ മകളായി എത്തിയ അനിഖ തമിഴിലാണ് കൂടുതലായും തിളങ്ങിയത്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസം എന്ന സിനിമയിലെ അനിഖയുടെ വേഷം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.

Advertisements

ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. കുട്ടിത്തം എല്ലാം അവസാനിപ്പിച്ച് സിനിമാ ലോകത്ത് ഇപ്പോൾ നായികയായി അഭിനയിക്കുകയാണ് താരം.

ALSO READ- മക്കൾ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാൽ മതി; നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്ന് പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തി കൃഷ്ണകുമാർ

അതേസമയം, നായികയായി അരങ്ങേറിയ താരം ഇപ്പോൾ സിനിമാലോകത്ത് നായികയായി തിരക്കിലാണ്. ഇതിനിടെ മലയാളത്തിൽ രണ്ട് സിനിമകളിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു. ഒപ്പം തമിഴിലേക്കും നായികയായി പ്രവേശിച്ചിരിക്കുകയാണ് അനിഖ. മകളായുള്ള വേഷങ്ങൾ ഉപേക്ഷിച്ച് നായികായയ താരത്തിന് ഇത് സ്വപ്‌ന തുല്യമായ അവസരങ്ങളാണ് കൈയ്യിൽ വരുന്നത്. തമിഴ് സൂപ്പർതാരം ധനുഷിന്റെ അൻപതാമത്തെ ചിത്രത്തിലും അനിഖ എത്തുന്നു എന്നാണ് ഒടുവിലത്തെ വാർത്ത.

അണിയറയിൽ ഒരുങ്ങുന്ന ധനുഷ് ചിത്രത്തിലെ വൻ താരനിരയ്ക്ക് ഒപ്പം ചേരുകയാണ് അനിഖയും. പ പാണ്ഡി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ഡി-50 യിൽ അമല പോൾ, എസ് ജെ സൂര്യ, സുദീപ് കൃഷ്ണൻ, കാളിദാസ് ജയറാം, ദുഷറ വിജയൻ, സെൽവരാഘവൻ തുടങ്ങിയ നീണ്ട താരനിരയുണ്ട്.

ALSO READ- ഫോട്ടോ കണ്ട് വൃത്തികേട് തോന്നുന്നത് കാണുന്നവരുടെ കണ്ണിന്റെ പ്രശ്നമാണ്; എനിക്ക് മോഡേൺ വസ്ത്രം ധരിക്കാനാണ് ഇഷ്ടം: വിമർശകരോട് തുറന്നടിച്ച് മീനാക്ഷി രവീന്ദ്രൻ

ഈ സിനിമയിലാണ് അനിഖയും എത്തുന്നത്. എന്നാൽ അനിഖയുടെ വേഷം എന്താണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. സൺ പിക്ചേഴ്സ് നിർമിയ്ക്കുന്ന ചിത്രത്തിന് എ ആർ റഹ്‌മാനാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം വെൽരാജയാണ്.


നോർത്ത് ചെന്നൈ പശ്ചാത്തലമാക്കി ഒരുക്കുന്ന സഹോദര സ്നേഹത്തിന്റെ കഥയാണ് ഡി-50 ചിത്രത്തിന്റെ അടിസ്ഥാന കഥ. ധനുഷ്, എസ് ജെ സൂര്യ, സുദീപ് കൃഷ്ണൻ എന്നിവർ സഹോദരങ്ങളായിട്ടാണ് എത്തുന്നത്. അവരുടെ ഏക സഹോദരിയായിട്ടാണ് ദുഷറ വിജയൻ എത്തുന്നത്.

Advertisement