അഞ്ജലി സാന്ത്വനത്തിൽ നിന്നും പിന്മാറുകയാണോയെന്ന് ആരാധകർ; സാന്ത്വനത്തിലെ ആദ്യദിനം ഇന്നലെ കഴിഞ്ഞ പോലെ, സാന്ത്വനം ടീമിനും ചാനലിനും നന്ദി പറഞ്ഞ് ഗോപിക അനിൽ

306

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. ടിആർപി റേറ്റിങ്ങിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം.

പരമ്പരയിലെ കഥാപാത്രങ്ങൾക്കെല്ലാം നിരവധി ആരാധകരാണുള്ളത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളായ അഞ്ജലിക്കും അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപിക അനിലിനും ഒട്ടേറെ ആരാധകരുണ്ട്. സാന്ത്വനത്തിൽ അഞ്ജലിയായി എത്തിയതോടെയാണ് ഗോപികയുടെ ആരാധകരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു.

Advertisements

ALSO READ

അമ്മയേക്കാൾ കംഫർട്ടബിൾ ആയൊരു പങ്കാളിയെ എനിക്ക് കിട്ടില്ലെന്ന് തോന്നി; പ്രേക്ഷകരെ പെട്ടി ചിരിപ്പിച്ച അശ്വിന്റേയും അമ്മ ശ്രീരജനിയുടേയും കഥ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് ഇവിടെയും നിരവധി ആരാധകരുണ്ട്. അതുകൊണ്ട് താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം പെട്ടെന്ന് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവച്ച പുതിയ പോസ്റ്റാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്.

സാന്ത്വനം ടീമിന് നന്ദി പറഞ്ഞാണ് താരം പോസ്റ്റിട്ടത്. സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും താരം നന്ദി പറഞ്ഞിരുന്നു. സംവിധായകനും , തിരക്കഥ കൃത്തുക്കൾക്കും, നിർമ്മാതാക്കൾക്കും നന്ദി പറഞ്ഞിരുന്നു. ഇതോടെ താരം പരമ്പരയിൽ നിന്നും പിന്മാറുകയാണോ എന്നാണ് ആദ്യം ആരാധകർ ആശങ്ക പെട്ടത്.

READ MORE

അന്ന് നിന്ന നിൽപ്പിൽ അനൂപ് മലർന്നടിച്ച് താഴെ വീണിട്ടും കാവ്യ മൈൻഡ് പോലും ചെയ്യാതെ നടന്നുപ്പോയി; ഇതിനു മറുപടിയായി കാവ്യ പറഞ്ഞത് കേട്ടോ : വൈറലായി വീഡിയോ

പരമ്പരയിലാണെങ്കിൽ ഇപ്പേൾ അഞ്ജലിയുടേയും ശിവന്റെയും പ്രണയരംഗങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ പെട്ടന്നുള്ള ഈ പോസ്റ്റ് ഒരു കൺഫ്യൂഷൻ ഉണ്ടാക്കി.

എന്നാൽ സാന്ത്വനം സംപ്രേക്ഷണം ആരംഭിച്ചിട്ട് ഒരു വർഷം തികഞ്ഞതിന്റെ സന്തോഷമാണ് ഗോപിക പങ്കു വച്ചത്. പരമ്പരയിൽ നിന്നും പിന്മാറുകയല്ല എന്ന് പിന്നീട് ആളുകൾക്ക് മനസ്സിലാവുകയായിരുന്നു. എന്തായാലും താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സാന്ത്വനം ടീമിന് ആശംസ നേർന്ന് ധാരാളം ആളുകളാണെത്തുത്തത്.

 

 

 

 

 

Advertisement