പുതുതായി സിനിമയിലെത്തുന്നവര്‍ ഈ സൂപ്പര്‍സ്റ്റാര്‍സിനെ കണ്ട് വേണം പഠിക്കാന്‍, എന്തൊരു സിംപിളാണ്, തുറന്നുപറഞ്ഞ് അഞ്ജു അരവിന്ദ്

111

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താര സുന്ദരിയാണ് നടി അഞ്ജു അരവിന്ദ്. നായികയായും സഹനയായും ഒക്കെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരം കൂടിയായിരുന്നു അഞ്ജു അരവിന്ദ്.

Advertisements

അക്ഷരം എന്ന സിനിമയിലൂടെ 1995 ല്‍ ആണ് അഞ്ജു അരവിന്ദ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും കന്നഡയിലും നടി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. 1996ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരവിന്ദ് തമിഴിലേക്ക് അരങ്ങേറിയത്.

Also Read: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയവിവാഹം, ഇതുവരെ കുട്ടികളായില്ല, ജീവിതത്തെ കുറിച്ച് സോന നായര്‍ പറയുന്നു

സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്, സൂപ്പര്‍താരം ശരത്കുമാര്‍, ദളപതി വിജയ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കൊപ്പം അഞ്ജു തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നു. ഇതിന് പിന്നാലെ കന്നടയിലേക്കും ചേക്കേറി. 2001ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു.

ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും രജനികാന്തിനെയും കുറിച്ച് അഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമയില്‍ പുതുതായി വരുന്നവര്‍ ഇവരെ കണ്ടു പഠിക്കണമെന്നും ലാലേട്ടനൊപ്പം നരന്‍ എന്ന ചിത്രത്തില്‍ മാത്രമാണ് താന്‍ അഭിനയിച്ചതെന്നും നേരില്‍ കാണുമ്പോള്‍ ഫോട്ടോയൊക്കെ എടുക്കാന്‍ സമ്മതിക്കുമെന്നും നല്ല മനുഷ്യനാണെന്നും അഞ്ജു പറയുന്നു.

Also Read:‘വിമര്‍ശിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് മോഹന്‍ലാല്‍ തന്നെ’; ഒരുകാലത്ത് കടുത്ത ലാലേട്ടന്‍ ഫാനായിരുന്നു; ഒടിയന്‍ കടുത്ത നിരാശ ഉണ്ടാക്കി: അശ്വന്ത് കോക്ക്

അങ്ങനെ തന്നെയാണ മമ്മൂക്കയും. അഴകിയ രാവണനില്‍ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചിരുന്നു. താന്‍ ലൊക്കേഷനില്‍ വിനീതുമായിട്ടായിരുന്നു കൂട്ടെന്നും തങ്ങള്‍ മാത്രം മാറിയിരിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കല്‍ അതുകണ്ട് മമ്മൂക്കയും തങ്ങള്‍ക്കൊപ്പം വന്നിരുന്നുവെന്നും ഒരു സിംപിള്‍ വ്യക്തിയാണദ്ദേഹമെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

അവരെ പോലെ തന്നെയാണ് രജനി സാറും. ഒരു സിനിമയില്‍ ഓഫര്‍ വന്നപ്പോള്‍ എല്ലാവരോടും രജനി സാറിന്റെ അനുഗ്രഹം വാങ്ങാന്‍ പറഞ്ഞിരുന്നുവെന്നും അതിന് വേണ്ടി പോയപ്പോഴാണ് അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി കണ്ടതെന്നും വീട്ടിലുള്ള എല്ലാവരെയും പരിചയപ്പെടുത്തി സിമ്പിളായി തങ്ങളോട് സംസാരിച്ചുവെന്നും പുതുതായി സിനിമയിലെത്തുന്നവര്‍ അവരെയൊക്കെ കണ്ട് പഠിക്കണമെന്നും പലര്‍ക്കും ഒരു സിനിമ ചെയ്താല്‍ തന്നെ ജാഡയായിരിക്കുമെന്നും അഞ്ജു പറയുന്നു.

Advertisement