ലിയോയുടെ സക്‌സസ് സെലിബ്രേഷനില്‍ നിറസാന്നിധ്യമായി താരങ്ങള്‍, ആഘോഷമാക്കി ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

153

ഒന്നിന് പുറകെ ഓരോ സിനിമ നടന്‍ വിജയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വന്‍ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.

Advertisements

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ.
ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്.

Also Read: പുതുതായി സിനിമയിലെത്തുന്നവര്‍ ഈ സൂപ്പര്‍സ്റ്റാര്‍സിനെ കണ്ട് വേണം പഠിക്കാന്‍, എന്തൊരു സിംപിളാണ്, തുറന്നുപറഞ്ഞ് അഞ്ജു അരവിന്ദ്

ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ലിയോയുടെ സക്‌സസ് സെലിബ്രേഷന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വിജയിയും ഒപ്പം സിനിമയിലെ താരങ്ങളുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ആരാധകരും നിറഞ്ഞു.

Also Read: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയവിവാഹം, ഇതുവരെ കുട്ടികളായില്ല, ജീവിതത്തെ കുറിച്ച് സോന നായര്‍ പറയുന്നു

കഴിഞ്ഞ 19നാണ് ലിയോ റിലീസ് ചെയ്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വലിയ ഹൈപ്പിലെത്തിയതാണെങ്കിലും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ സെക്കന്റ് ഹാഫ് അത്രത്തോളം അടിപൊളിയല്ലെന്നായിരുന്നു ആരാധകര്‍ പറയുന്നത്.

Advertisement