അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ, വലിയ ശരീരമുണ്ടെന്നേയുള്ളൂ, പിള്ളേരുടെ മനസ്സാണ്, സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറയുന്നു

124

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വന്‍ വിവാദത്തിലേക്ക് എത്തിയിരുന്നു.

Advertisements

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോഴും. സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ലിയോയുടെ സക്‌സസ് സെലിബ്രേഷനില്‍ നിറസാന്നിധ്യമായി താരങ്ങള്‍, ആഘോഷമാക്കി ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം എത്തിയത്.

നടന്‍ ഉണ്ണിമുകുന്ദന്‍ നേരത്തെ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്. സുരേഷേട്ടന്‍ നല്ലൊരു മനുഷ്യസ്‌നേഹിയാണെന്നും അദ്ദേഹത്തിന് വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, ഇപ്പോഴും മനസ്സ് കൊച്ചുകുട്ടികളെ പോലെയാണെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

Also Read: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയവിവാഹം, ഇതുവരെ കുട്ടികളായില്ല, ജീവിതത്തെ കുറിച്ച് സോന നായര്‍ പറയുന്നു

സുരേഷ് ഗോപിക്കൊപ്പം ഫോട്ടോയെടുക്കാന്‍ പോയതിന്റെ അനുഭവവും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചു. തനിക്ക് അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും അതറിഞ്ഞ് സുരേഷേട്ടന്‍ തന്നെ അങ്ങോട്ട് വിളിച്ച് തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തുവെന്നും നല്ലൊരു വ്യക്തിയാണദ്ദേഹമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Advertisement