എന്നെ 20 പാട്ട് കഴിഞ്ഞിട്ടും പാടാൻ വിളിക്കാത്ത ഷോകളുണ്ട്; സ്‌റ്റേജിന് പുറകിൽ പോയി കരഞ്ഞിട്ടുണ്ട് പലപ്പോഴും: ഗായിക അഞ്ചു ജോസഫ് പറയുന്നത് കേട്ടോ

443

ഒരു കാലത്ത് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ. നിരവധി യുവ ഗായകരെ മലയാളത്തിന് സമ്മാനിച്ച ഷോ കൂടി ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഓരോ സീസണിലേയും മൽസരാർത്ഥികൾ മലയാളികൾക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെ ആയിരുന്നു.

ഈ ഷോയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ഗായിക ആയിരുന്നു അഞ്ജു ജോസഫ്. അതേ സമയം ഷോയിൽ നിന്നും ഇടയ്ക്ക് വെച്ച് പുറത്ത് ആയെങ്കിലും പിന്നീട് അഞ്ജുവിനെ തേടി നിറയെ അവസരങ്ങൾ എത്തിയിരുന്നു. സ്റ്റേജ് ഷോകളും ചാനൽ പരിപാടികളും യൂട്യൂബ് ചാനലും ഒക്കെയായി സജീവമാണ് അഞ്ചു ഇപ്പോൾ.

Advertisements

ഇപ്പോഴിതാ താരം തന്റെ സംഗീത ജീവിത്തെ കുറിച്ച് സംസാരിക്കുകയാണ് അഞ്ചു ജോസഫ്. കുറച്ച് കാലമായിട്ടാണ് സംഗീതത്തെ താൻ സീരിയസായി കണ്ടതെന്നാണ് എച്ച്ഒപി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം സംസാരിക്കുന്നത്. സ്റ്റേജ് ഷോകൾക്ക് പോകാറുണ്ട്. ഷോകളില്ലാത്ത സമയം പ്രാക്ടീസിന് കൂടുതൽ സമയം ചെലവഴിക്കും. സ്റ്റേജ് പെർഫോമൻസ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. അതൊരു ഹരമാണെന്നും അഞ്ചു ജോസഫ് പറയുന്നു.

ALSO READ- അത്രത്തോളം ആത്മാർത്ഥത ഉണ്ട് മകൻ ഋഷിക്ക്; അച്ഛന്റെ മകനല്ലേ അവൻ: രഘുവരനെ ഓർത്ത് നടി രോഹിണി

തനിക്ക് ഇപ്പോൾ ദൈവം സഹായിച്ച് അത്യാവശ്യം പ്രോഗ്രാമുകളൊക്കെ കിട്ടുന്നുണ്ട്. തന്റെ സംഗീത യാത്രയിൽ ഏറെ രസകരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അഞ്ചു ജോസഫ് പറയുന്നു. ചില ഷോകളിൽ തന്നെ പ്രധാന പാട്ടു കാരിയായി വിളിച്ചിട്ടുണ്ട്. എന്നാൽ 20 പാട്ട് കഴിഞ്ഞിട്ടും വിളിക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അങ്ങനെ ഉണ്ടാകുമ്പോൾ വിഷമം തോന്നിയിട്ടുണ്ട് എന്നുമാണ് അഞ്ചു ജോസഫ് പറയുന്നത്.

പലപ്പോഴും സ്റ്റേജിന് പുറകിലൊക്കെ പോയിരുന്ന് കരഞ്ഞിട്ടുണ്ട്. താൻ ആളുകളോട് വളരെ സൗമത്യയിലാണ് പെരു മാറുന്നതെന്നും അത് തനിക്ക് തിരിച്ചു കിട്ടിയില്ലെങ്കിൽ വിഷമം ആകുമെന്നുകൂടി അഞ്ചു ജോസഫ് വെളിപ്പെടുത്തുന്നു.

ALSO READ-ചേച്ചിയുടെ വില ചേച്ചിക്ക് അറിയാത്തതു കൊണ്ടാണ് എന്ന് ദിലീപ് പറഞ്ഞു; സഹായത്തിനായി മോഹൻലാലിനെ കാണാൻ ഒരുപാട് അലഞ്ഞു: നടി ശാന്തകുമാരി

അതേസമയം, താൻ ചിലപ്പോൾ പാട്ടിനിടയിൽ ചില വാക്കുകളൊക്കെ കയ്യിൽ നിന്ന് ഇടുമെന്നും താരം പറയുന്നുണ്ട്. അങ്ങനെ പല രസകരമായ അനുഭവങ്ങളും ലൈഫിൽ ഉണ്ടായിട്ടുണ്ടെന്നാണ് അഞ്ചു ജോസഫ് പറയുന്നത്.

Advertisement