അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് ഫലക്ക്‌നുമ ദാസിന്റെ ടീസര്‍ പുറത്തിറങ്ങി: വീഡിയോ

34

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം അങ്കമാലി ഡയറീസ് 2017ലെ മികച്ച മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു. ആന്റണി വര്‍ഗ്ഗീസ്, അന്ന രാജന്‍ , ടിറ്റോ വിത്സണ്‍ , കിച്ചു, ചെമ്പന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം മലയാള സിനിമയ്ക്ക് പ്രതിഭാധനരായ താരങ്ങളെയും സമ്മാനിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്.

Advertisements

ഫലക്ക്‌നുമ ദാസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

നാലു ഭാഷകളില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയ അങ്കമാലി ഡയറീസിന്റേതായി വരുന്ന ആദ്യ റീമേക്കാണ് ഫലക്ക്‌നുമ ദാസ്. വിശ്വാക് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടന്‍ ഭൂഷന്‍ പട്ടേലാണ്.

പെപ്പെയെന്ന പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് വിശ്വാകാണ്.സലോനി മിശ്ര, ഹര്‍ഷിത ഗൗര്‍, പ്രശാന്തി, ഉട്ടേജ്, തരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് മറ്റു പ്രധാനം താരങ്ങള്‍.

സംഗീതം വിവേക് സാഗര്‍.അങ്കമാലി ഡയറീസിന്റെ മറാത്തി പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൊല്‍ഹാപ്പൂര്‍ ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്‍ ജോ രാജനാണ്.

Advertisement