അതീവ സുന്ദരിയായി നയന്‍താര; വിശ്വാസത്തിലെ വാനേ വാനേ ഗാനം ഏറ്റെടുത്ത് ആരാധകര്‍: വീഡിയോ

36

തമിഴില്‍ അടുത്തിടെ ഇത്രയും മനോഹരമായ പ്രണയഗാനം എത്തിയോ എന്നു തന്നെ സംശയമാണ്. അത്രയും മനോഹരമാണ് അജിത്‌നയന്‍താര ജോഡികളെത്തിയ വിശ്വാസത്തിലെ വാനേ വാനേ എന്ന ഗാനം.

Advertisements

ഹരിചരണിന്റെയും ശ്രേയാ ഘോഷാലിന്റെയും മനോഹരമായ ആലാപനം.വിവേകയുടെതാണു വരികള്‍ത്ത് ഡി. ഇമ്മനാണു സംഗീതം നല്‍കിയത്.

ഗാനത്തില്‍ അതിസുന്ദരിയായാണ് നയന്‍താര എത്തുന്നത്. അജിത്തും നയന്‍താരയും മികച്ച ജോഡികളാണെന്നാണ് ആരാധകരുടെ പക്ഷം. നയന്‍സിനെ ഇത്രയും സുന്ദരിയായി അടുത്തെങ്ങും ഒരു ഗാനരംഗത്തില്‍ കണ്ടിട്ടില്ലെന്നാണു ചിലര്‍ പറയുന്നത്. മനോഹരമായ ദൃശ്യങ്ങള്‍ ഗാനത്തിനു മിഴിവേകുന്നുണ്ട്.

തനിനാടന്‍ വീട്ടമ്മയായാണ് നയന്‍താര ഗാനരംഗത്തില്‍ എത്തുന്നത്. കൃഷിയും, നാടിന്റെ ആഘോഷങ്ങളും, നാട്ടിന്‍പുറത്തെ ജീവിതവുമാണ് ഗാനത്തിന്റെ പ്രമേയം. പ്രണയവും ജീവിതത്തിന്റെ ഭംഗിയും ഗാനത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നു.

വലന്റൈന്‍സ് ഡേയ്ക്കാണ് ഗാനത്തിന്റെ വീഡിയോ എത്തിയത്. രണ്ടു ദിവസത്തിനകം ആറുലക്ഷത്തോളം ആളുകള്‍ ഗാനം യൂട്യൂബില്‍ കണ്ടുകഴിഞ്ഞു.

Advertisement