കാമുകന് ഒപ്പമുള്ള കിടിലന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് പാര്‍വ്വതി ഓമനക്കുട്ടന്‍

42

പ്രണയദിനത്തിൽ കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടിയും മോഡലുമായ പാർവതി ഓമനക്കുട്ടൻ. റോണക് ഷാ എന്നാണ് അദ്ദേഹത്തിന്റെ പേര്.

Advertisements

‘എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു- പാര്‍വതി കുറിച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു നടി, റോണക്കിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

പാര്‍വതിയുടെ പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്ന് ഒട്ടനവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണ്.

ഇൻസ്റ്റഗ്രാം പേജിൽ ഇവരൊന്നിച്ചുളള മറ്റുചിത്രങ്ങളും കാണാം.ലോക സൗന്ദര്യ മത്സരവേദികളില്‍ തിളങ്ങി മലയാളികളുടെ അഭിമാനമായി മാറിയ പെണ്‍കുട്ടിയാണ് പാര്‍വതി ഓമനക്കുട്ടന്‍.

2008 ല്‍ മിസ് ഇന്ത്യ മത്സരവേദിയില്‍ കിരീടം ചൂടിയ പാര്‍വതി അതേ വര്‍ഷം നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി. സൗന്ദര്യ മത്സരവേദിയില്‍ നിന്ന് സിനിമയില്‍ എത്തിയ പാര്‍വതി മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തില്‍ ഒരിടവേളയെടുത്ത താരം തമിഴ്ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

Advertisement