മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും; കാതല്‍ സിനിമയെ കുറിച്ച് നടി അന്ന ബെന്‍

195

നടന്‍ മമ്മൂട്ടിയും തമിഴ് നടി ജ്യോതികയും പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തിയ സിനിമ കാതലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ നടി അന്ന ബെന്‍ സിനിമയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് .


മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പര്‍ താരമാണ് അദ്ദേഹം. എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നയാള്‍. ഇത്തരത്തില്‍ സൂക്ഷ്മവും വേറിട്ടതുമായ ഒരു കഥാപാത്രത്തോട് നീതിപുലര്‍ത്തിയതിന് അങ്ങേയറ്റം ആദരവാണ് സര്‍.

Advertisements

ഇത് ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നു ജിയോ ബോബി, ഇങ്ങനെ ഹൃദയത്തില്‍ ബാക്കിയാകുന്ന ഒരു സിനിമയ്ക്ക് അഭിനന്ദനം. ഓമനയെ പതര്‍ച്ചകളില്ലാതെ മികവോടെ അവതരിപ്പിച്ച താരമായ ജ്യോതിക. അങ്ങനെ കാതലിലെ ഓരോ താരങ്ങളെ കുറിച്ചും അഭിപ്രായപ്പെടാം, എനിക്ക് വാക്കുകള്‍ കിട്ടാതെ വരുന്നു എന്നും അന്ന ബെന്‍ എഴുതിയിരിക്കുന്നു.

അതേസമയം ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കന്‍ ആയിരുന്നു. ബോക്‌സ് ഓഫീസിലും വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 

Advertisement