കുതിര പുറത്ത് കിടന്നുറങ്ങുന്ന ഈ താരത്തെ മനസിലായോ ?; സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ചിത്രങ്ങള്‍

104

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ടവരെല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ തന്നെയായി പിന്നീട് മാറിയിട്ടുണ്ട്. അതിൽ ഒരാളാണ് ദിലു എന്ന ആരാധകരുടെ ദിൽഷ പ്രസന്നൻ. മലയാളം ബിഗ്‌ബോസ് സീസൺ ഫോറിന്റെ വിന്നർ സ്ഥാനത്ത് എത്തിയത് ദിൽഷ ആയിരുന്നു. എന്നാൽ ഇതിന് പിന്നിലെ ചില വിമർശനങ്ങളും ഈ താരം നേരിടേണ്ടി വന്നു.

Advertisements

ഒന്നിൽ നിന്നും മാറി നിൽക്കാതെ വിമർശകർക്കുള്ള മറുപടി പറഞ്ഞു കൊണ്ട് പിന്നീട് ദിൽഷ എത്തിയിട്ടുണ്ട്. ഷോയിൽ വെച്ചുള്ള ദിൽഷയുടെ ഡോക്ടർ റോബിന്റെയും സൗഹൃദമെല്ലാം വലിയ ചർച്ചയായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ദിൽഷ ധാരാളം വിമർശനം നേരിട്ടു. ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവം ആണ് ദിൽഷ.

ഇപ്പോൾ താരം പങ്കിട്ട ചിത്രങ്ങളാണ് വൈറൽ ആവുന്നത്. നീണ്ട പിന്നിയിട്ട മുടിയും അയഞ്ഞ വസ്ത്രങ്ങളുമായി ഒരു കശ്മീർ പെൺകൊടിായിരിക്കുകയാണ് ദിൽഷ ഇപ്പോൾ. വികാരാധീനയായി കുതിരപ്പുറത്താണ് യാത്ര. കൂടാതെ വൻമരത്തിന് കീഴെ കുതിരയെ നിർത്തി വിശ്രമിക്കുന്ന ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്. ചിത്രങ്ങൾക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അതേസമയം അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ‘ഓ സിൻഡ്രല്ല’ എന്ന ചിത്രത്തിൽ നായികയായാണ് ദിൽഷയുടെ സിനിമാ എൻട്രി. ചിത്രം ശ്രദ്ധിക്കപ്പെട്ടു. തനിക്ക് അഭിനയത്തോടുള്ള താൽപര്യത്തെ കുറിച്ച് ദിൽഷ പറഞ്ഞിട്ടുണ്ട്.

 

Advertisement