അന്നത്തെ കലാതിലകം വി ധന്യ ഇന്നത്തെ ആരാധകരുടെ പ്രിയങ്കരി നവ്യ നായര്‍; എന്നാല്‍ അന്നത്തെ കലാപ്രതിഭയ്ക്ക് എന്ത് സംഭവിച്ചു? കൂടുതലറിയാം!

317

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

Advertisements

സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വെക്കാന്‍ താരം മറന്നിരുന്നില്ല. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്.

ALSO READ- എന്തൊരു ഭംഗിയാടാ കാണാൻ, നിന്റെ ഫാം കാണാൻ ഞാൻ വരുമെന്ന് മമ്മൂക്ക പറഞ്ഞു, പിന്നാലെ പ്രളയം വന്ന് എല്ലാം ഒറ്റയടിക്ക് അങ്ങ് കൊണ്ട് പോയി; പിന്നെ ഞാനൊരു വിളിയായിരുന്നു; ജയറാം പറയുന്നു

സ്‌കൂള്‍ കാലഘട്ടം മുതല്‍ നൃത്തത്തില്‍ വളരെയേറെ സജീവമായ താരം അന്‍പതിലധികം മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു നവ്യ നായര്‍. കലാതിലകപട്ടം നേടിയ നവ്യ നായരുടെ ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. കലാതിലക പട്ടം നേടിയപ്പോള്‍ പത്രത്തില്‍ വന്ന വാര്‍ത്തയുടെ കട്ടിങാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നവ്യ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ഇതില്‍ നവ്യയുടെ യഥാര്‍ത്ഥ പേരായ ധന്യ എന്നാണ് നല്‍കിയിരിക്കുന്നത്. വി ധന്യ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. നങ്യാര്‍കുളങ്ങര ബിബി ഹൈസ്‌കൂളില്‍ നിന്നുമുള്ള ഹൈസ്‌കൂള്‍ വിഭാഗം കലാതിലകത്തിന്റെ ചിത്രമാണിത്. ചിത്രത്തില്‍ നവ്യയുടെ തൊട്ടടുത്ത ചിത്രത്തിലുള്ള പയ്യനും ഇതിനിടെ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

അന്നത്തെ കലാപ്രതിഭ ഗോപികൃഷ്ണന്‍ ആണത്. തിരുവനന്തപുരത്താണ് ഇപ്പോള്‍ ഗോപീകൃഷ്ണന്റെ താമസം. സംഗീതത്തില്‍ മികവ് തെളിയിച്ച ഇദ്ദേഹം സ്വാതി തിരുനാള്‍ മ്യൂസിക് കോളേജില്‍ ഡിഗ്രിയും തുടര്‍ന്ന് എം എയും ചെയ്തു. വേദ മ്യൂസിക് ബാന്‍ഡില്‍ പഠിപ്പിക്കുകയാണ് ഇപ്പോള്‍. കൂടാതെ കച്ചേരികളും നടത്തുന്നു. ആലപ്പുഴ ജില്ലാ കലോത്സവത്തില്‍ ഗോപികൃഷ്ണനാണ് ക്ലാസിക്കല്‍ മ്യൂസികില്‍ തുടര്‍ച്ചയായി നാല് പ്രാവശ്യം എ ഗ്രേഡ് കിട്ടിയത്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കലാപ്രതിഭയായത്. കലോത്സവ വേദികളില്‍ ഒന്നും നവ്യ നായരെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നു ഗോപി കൃഷ്ണന്‍ പറയുന്നു. നവ്യയും ഇതു തന്നെയാണ് പറയുന്നത്. എന്നാല്‍ ഗോപി കൃഷ്ണനെ അടുത്ത് അറിയാവുന്നവര്‍ അദ്ദേഹത്തെ കുറിച്ചു കമന്റ് ബോക്‌സില്‍ കുറിച്ചതോടെ ഗോപി കൃഷ്ണയെ കുറിച്ചു അറിയാന്‍ പറ്റിയതില്‍ സന്തോഷമെന്നാണ് നവ്യ നായര്‍ കുറിച്ചത്.

Advertisement