ഇവളല്ലേ കുഞ്ഞിനെ കൊ ല്ലാന്‍ ഗൂഢാലോചന നടത്തുന്നത് എന്ന് അവര്‍ പറഞ്ഞു; ഇതുകേട്ട് വിഷമിച്ച് അവരോട് പോയി സംസാരിച്ചു: ചിലങ്ക വെളിപ്പെടുത്തുന്നു

149

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. അന്‍ഷിതയാണ് സൂര്യ കൈമല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിലങ്കയും സീരിയലിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബംഗാളി സീരിയല്‍ ആയ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണ് കൂടെവിടെ. അന്‍ഷിതയ്ക്കും ചിലങ്കയ്ക്കും ഒപ്പം ബിബിന്‍ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാന്‍വി, കൊച്ചുണ്ണി പ്രകാശ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ നടന്‍ കൃഷ്ണ കുമാറും സീരിയലില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്‍ സീരിയലില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

Advertisements

കൂടെവിടെ ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ചിലങ്ക. സംവിധായകന്‍ വിനയന്റെ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്. പിന്നീട് ചിലങ്ക മിനിസ്‌ക്രീനിലാണ് തിളങ്ങിയത്. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.

ALSO READ- പേരില്ലാത്ത കുട്ടിയായി, നിഴലായി മാറി! ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി ഇവര്‍ തമ്മില്‍ സാമ്യത എന്താണെന്ന് വിശദീകരിച്ച് വൈറല്‍ കുറിപ്പ്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയില്‍ ആണ് ഇപ്പോള്‍ ചിലങ്ക അഭിനയിക്കുന്നത്. സീരിയലില്‍ നായികയുടെ ചേച്ചിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അഭിനയ രംഗത്ത് വന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അഭിനയ സാധ്യത തരുന്നു എന്ന് ചിലങ്ക തന്നെ പറഞ്ഞിട്ടുണ്ട്. കൂടാതെ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയുന്ന കനല്‍പ്പൂവ് എന്ന പരമ്പരയിലും ചിലങ്ക ഇപ്പോള്‍ വേഷമിടുന്നുണ്ട്. നന്ദിത എന്ന കഥാപാത്രത്തെയാണ് ചിലങ്കയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

അമ്പിളി ദേവി, യദു കൃഷ്ണന്‍, ദാവീട്, മങ്ക മഹേഷ്, കല്യാണി, ലക്ഷ്മി മായ തുടങ്ങിയവരും പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തിനെ സംബന്ധിച്ച പ്രേക്ഷകരുടെ പ്രതികരണവും ചിലഹ്ക പങ്കുവെയ്ക്കുകയാണ്. അടുത്തിടെ കനല്‍പ്പൂവിന്റെ ഔട്ട്‌ഡോര്‍ ഷൂട്ട് നടക്കുമ്പോള്‍ ഒരു കൂട്ടം സ്ത്രീകള്‍ തന്നെ കണ്ടിരുന്നു. അയ്യോ ഇവളളല്ലേ ആ കുഞ്ഞിനെ കൊന്നുകളയാന്‍ വേണ്ടി ഗൂഢാലോചന നടത്തുന്നത്-എന്നാണ് അവര്‍ പറഞ്ഞത്.

ALSO READ- മിമിക്രിക്കാരില്‍ വിഷമുള്ളത് ഒന്നോ രണ്ടോ പേര്‍ക്ക്; ബിനു അടിമാലിയെ ചാനലുകാര്‍ വിളിച്ചില്ലെങ്കില്‍ വായിനോക്കി ഇരിക്കേണ്ടി വരും; സ്റ്റാര്‍ മാജിക്കില്‍ സംഭവിച്ചത് മനപൂര്‍വമെന്ന് സന്തോഷ് പണ്ഡിറ്റ്

അക്കാര്യം കേട്ടപ്പോള്‍ എനിക്ക് നല്ല വിഷമം വന്നു, ഞാന്‍ അവരുടെ അടുത്ത് പോയി അവരോട് സംസാരിച്ചു. സംസാരം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. ‘നിങ്ങള്‍ അഭിനയത്തില്‍ എന്തൊക്കെ കാണിച്ചാലും ഞങ്ങള്‍ക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്, സ്‌നേഹവുമുണ്ട്’- എന്നാണ് അവര്‍ പറഞ്ഞതെന്നും ചിലങ്ക വെളിപ്പെടുത്തി.

Advertisement