‘അന്നത്തെ പോലെ തന്നെ ഇന്നും’, ഒരു മാറ്റവുമില്ലാതെ നടി ഗോപിക; വർഷങ്ങൾക്ക് ശേഷം നാട്ടിൽ അവധി ആഘോഷിക്കുന്ന തിരക്കിൽ താരം!

118

ഒരുകാലത്ത് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു ഗോപിക. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിച്ചിട്ടുള്ള ഗോപികയ്ക്ക് ആരാധകരും ഏറെയുണ്ടായിരുന്നു. തുളസിദാസ് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ ആയിരുന്നു ഗോപിക അഭിനയിച്ച ആദ്യ ചിത്രം .തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിനിയായ ഗോപികയുടെ യഥാർത്ഥ പേര് ഗേളി ആന്റോ എന്നായിരുന്നു. ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചിട്ടുള്ള ഗോപിക മിസ് തൃശ്ശൂർ സൗന്ദര്യമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. അത് ഗോപികയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.

ഇതോടെ പരസ്യ ചിത്രങ്ങളിൽ മോഡലാകുവാൻ അവസരങ്ങൾ ലഭിച്ചു. മോഡലിംഗ് രംഗത്ത് തിളങ്ങിയത് ഗോപികയ്ക്ക് സിനിമയിൽ എത്തുന്നതിനും സഹായമായി തീർന്നു. പ്രണയമണിതൂവൽ എന്ന ചിത്രത്തിന് പിന്നാലെ ജയരാജ് ഒരുക്കിയ ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലാണ് ഗോപിക അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഗോപിക കയറിക്കൂടി. മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെട്ട 4 ദ പീപ്പിളിലൂടെ ഗോപിക ശ്രദ്ധിയ്ക്കപ്പെട്ടു.

Advertisements

ചിത്രത്തിലെ ലജ്ജാവതിയേ എന്ന ഗാനത്തിലും തമിഴ് നടൻ ഭരതിനൊപ്പം ഗോപികയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പാട്ട് ഹിറ്റായതോടെ ഗോപികയും ഹിറ്റായി. 2004ൽ ഓട്ടോഗ്രഫ് എന്ന തമിഴ് ചിത്രത്തിലും ഗോപിക അഭിനയിച്ചു. പിന്നീട് ലെത മനസുലു എന്ന തെലുങ്ക് ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു.

ALSO READ- എല്ലാദിവസവും പിറന്നാളായിരുന്നുവെങ്കിൽ എന്നാഗ്രഹമുണ്ട്; എന്നാൽ വയസ് ചോദിച്ചാൽ ഞാൻ പറയില്ലെന്ന് അമൃത സുരേഷ്; കാരണത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ

2003 ൽ തന്നെ വേഷം എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2004 ൽ ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിൽ നായികയായി. ആ വർഷം തന്നെ കനസിനലോക് എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ചു.

ഓട്ടോഗ്രാഫിന്റെ തെലുങ്കുവേർഷനായ നാ ഓട്ടൊഗ്രാഫ് എന്ന ചിത്രത്തിലും ഗോപിക നായികയായി. ചാന്തുപൊട്ട്, നേരറിയാൻ സിബി ഐ, ദി ടൈഗർ, കീർത്തി ചക്ര, മായാവി, അണ്ണൻ തമ്പി, വെറുതേ ഒരു ഭാര്യ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാൽപ്പതോളം സിനിമകളിൽ ഗോപിക അഭിനയിച്ചിട്ടുണ്ട്.

ALSO READ- 22 ദിവസമേ പരിചരിക്കാൻ കിട്ടിയൂള്ളൂ; അമ്മ പോയി, വേദന പങ്കിട്ട് മാല പാർവതി; പ്രിയപ്പെട്ട ഗൈനക്കോളജിസ്റ്റിന് ശാന്തി നേർന്ന് പ്രിയപ്പെട്ടവർ

ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളത്തിലെ നിറ സാന്നിധ്യമായിരുന്നു നടി. ആന്റോ ഫ്രാൻസിസ് ഡെസ്സി ആന്റോ ആണ് നടിയുടെ മാതാപിതാക്കൾ. ഗ്ലിനി എന്നൊരു സഹോദരിയുമുണ്ട്. ഒല്ലൂർ സെ. റാഫേൽ സ്‌കൂളിലും, പിന്നീട് കാലിക്കറ്റ് സർവകലാശാലയിലുമായാണ് താരം വിദ്യാഭ്യാസം പൂർത്തീകരിച്ചത്. കോളേജ് പഠന കാലം മുതൽ മോഡലിംഗിനോടും മറ്റും താത്പര്യമായിരുന്നു നടിക്ക്. മിസ്സ് കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട താരം എയർ ഹോസ്റ്റസ് ആവാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. പിന്നീട് മലയാള സിനിമയിൽ എത്തി. പിന്നീട് നിരവധി പുരസ്‌കാരങ്ങളും നടി തന്റെ പേരിൽ നേടിയിട്ടുണ്ട്.

gopika13

അഭിനേതാവ് എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് ഗോപിക. ചെറുപ്പം മുതൽ നടി നൃത്തം പഠിച്ചു. സിനിമ നടി ആവുക എന്നൊരു ലക്ഷം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് പലപ്പോഴും ഗോപിക പറഞ്ഞിട്ടുണ്ട്. ഗോപിക അഭിനയിച്ച ചിത്രങ്ങളിൽ താരം തന്നെയാണ് ശബ്ദം കൊടുക്കുന്നതും. 2008 ജൂലൈ 17ന് ആയിരുന്നു ഗോപികയുടെ വിവാഹം. അയർലണ്ടിൽ ജോലി ചെയ്തിരുന്ന അജിലേഷ് ആണ് ഗോപികയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. വിവാഹ ശേഷം സിനിമയിൽ നിന്നും ഗോപിക അവധി എടുക്കുകയായിരുന്നു. ആമി, എയ്ഡൻ എന്നീ രണ്ട് മക്കൾക്കൊപ്പം വിദേശത്ത് താമസമാക്കിയിരിക്കുകയാണ് ഗോപിക.

എന്നാലിപ്പോഴിതാ താരം നാട്ടിലെത്തിയിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് അവധി ആഘോഷിക്കാനായി ഗോപിക കുടുംബസമേതം തൃശ്ശൂരിലെത്തിയിരിക്കുന്നത്.

നാട്ടിൽ അവധി ആഘോഷിക്കുന്ന മലയാളികളുടെ പ്രിയതാരം ഗോപികയുടേയും കുടുംബത്തിന്റേയും ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഗോപികയുടെ സഹോദരിയാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ കുർത്തിയിൽ മുൻപത്തേക്കാൾ സുന്ദരിയായാണ് ഗോപികയെ കാണപ്പെടുന്നത്. താരം സോഷ്യൽമീഡിയയിൽ അധികം സജീവമല്ലാത്തതിനാൽ താരത്തിന്റെ വിശേഷങ്ങൾ ആരാധകർക്കും അറിയാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വീണുകിട്ടിയ ചിത്രങ്ങൾ ആഘോഷിക്കുകയാണ് ആരാധകർ.

Advertisement