ചെക്കനേക്കാളും നന്നായി ഡ്രസിട്ട് മണിക്കുട്ടൻ, മണിക്കൂറുകളെടുത്താണ് മെയ്ക്കപ്പിട്ട് ഋതു! അനൂപിന്റെ വിവാഹത്തിനിടയിലെ കാണാക്കാഴ്ചകൾ പറഞ്ഞ് സജ്‌നയും ഫിറോസും

125

ബിഗ് ബോസ് സീസൺ 3യിലെ മത്സരാർത്ഥികൾ വീണ്ടും ഒത്തുചേർന്നത് അനൂപ് കൃഷ്ണന്റെ കല്ല്യാണത്തിനായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായാണ് അനൂപും ഐശ്വര്യയും വിവാഹിതരായത്. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു ഇവരുടെ കല്ല്യാണം. കല്ല്യാണത്തിന് പിന്നാലെ നടത്തിയ വിരുന്നിലേക്കായിരുന്നു താരങ്ങളെത്തിയത്.

സജ്ന, ഫിറോസ്, മജ്സിയ, മണിക്കുട്ടൻ, ഋതുമന്ത്ര, സന്ധ്യ മനോജ് ഇവരെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. അനൂപിന്റെ വിവാഹത്തിന് പോയതിനെക്കുറിച്ച് പറഞ്ഞ് ഫിറോസും സജ്നയും എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇവർ വിശേഷങ്ങൾ പങ്കിട്ടത്.

Advertisements

ALSO READ 

പുതിയ വിശേഷം പങ്കുവെച്ച് രമ്യ പണിക്കർ, പരിശ്രമിച്ചു കൊണ്ടേയിരിക്കൂ അറിയപ്പെടുന്ന ഒരു നടിയാകുമെന്ന് ആരാധകർ

ഞങ്ങളുടെ കൂടെ ഒരു സുന്ദരി കൂടിയുണ്ടെന്ന് പറഞ്ഞായിരുന്നു ഫിറോസ് ഋതുവിനെക്കുറിച്ച് പറഞ്ഞത്. മണിക്കൂറുകളെടുത്താണ് ഋതു മേക്കപ്പിട്ടത് എന്ന് പറഞ്ഞപ്പോൾ കേരളത്തിലെ കൊച്ചുകുട്ടികൾക്ക് വരെയറിയാം ഋതുവിന് മേക്കപ്പ് വേണ്ടെന്ന്, ഇതൊക്കെ നാച്ചുറലാണ് എന്നായിരുന്നു ഋതുവിന്റെ മറുപടി. ഉരുളക്കുപ്പേരി പോലെ കൗണ്ടർ പറയുന്ന നിങ്ങളെ കാണാനാണ് എല്ലാവർക്കും ഇഷ്ടമെന്നായിരുന്നു ഇവരോട് സജ്ന പറഞ്ഞത്. ഞങ്ങളും അതാസ്വദിക്കുന്നുണ്ടെന്നായിരുന്നു ഋതുവിന്റെ കമന്റ്.

അനൂപിന്റെ വിവാഹത്തിന് എല്ലാവരും വരുമെന്നൊക്കെയായിരുന്നു പറഞ്ഞത്. ഒരു ഗെറ്റ് റ്റുഗദർ പോലെയാക്കണമെന്നായിരുന്നു പറഞ്ഞത്. അതിനിടയിലാണ് കുറേപേർ അസൗകാര്യങ്ങൾ പറഞ്ഞത്. ഞങ്ങൾ റിസ്‌ക്കെടുത്ത് പോവാനായി തീരുമാനിക്കുകയായിരുന്നു. നോബിക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്നാൽ അവന് വയ്യ. ചിലർക്ക് അവിടെ വന്നാൽ മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യുമെന്ന ചിന്തയാണ്.

ALSO READ

മമ്മൂട്ടിയെ നേരിട്ട് കണ്ട് ഞാൻ ഉള്ള കാര്യം അങ്ങ് പറഞ്ഞു, സിബിഐ 5 ൽ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി അന്ന രാജൻ

ഓർണമെൻസ് ഞങ്ങൾ കൈമാറാറുണ്ടായിരുന്നു. എത്ര അടിയാണേലും ഞങ്ങൾ കമ്മലൊക്കെ മാറി ഇടാറുണ്ടായിരുന്നു. പോവുന്ന സമയത്ത് ഞാൻ ഋതുവിന്റെ കമ്മലായിരുന്നു ഇട്ടത്. സാരി ഇടുമ്പോഴെല്ലാം ചേരുന്ന കമ്മൽ ഞങ്ങൾ കൈമാറാറുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. എല്ലാ കല്യാണത്തിനും ചെക്കനേക്കാളും നന്നായി ഡ്രസ് ചെയ്യുന്നയാളാണ് മണിക്കുട്ടൻ എന്ന് പറഞ്ഞ് എല്ലാവരും മണിക്കുട്ടനെ കളിയാക്കുകയും ചെയ്യുന്നുണ്ട്.

 

Advertisement