മമ്മൂട്ടിയെ നേരിട്ട് കണ്ട് ഞാൻ ഉള്ള കാര്യം അങ്ങ് പറഞ്ഞു, സിബിഐ 5 ൽ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി അന്ന രാജൻ

19315

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയെത്തി മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ഫ്രാഞ്ചൈസ് ആയി മാറിയ സിനിമകളാണ് സിബിഐ പരമ്പരകൾ. സിബി ഐ സീരിസിൽ ഇറങ്ങിയ നാല് സിനിമകളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവയും സൂപ്പർഹിറ്റുകളും ആയിരുന്നു.

സിബിഐ പരമ്പരയിലെ അഞ്ചാമത്തെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് സിബിഐ അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. നടി അന്ന രേഷ്മ രാജനെ ആയിരുന്നു ഈ ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ നടി ഈ സിനിമയിൽ നിന്നും പിൻമാറുകയായിരുന്നു.

Advertisements

ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിൽ നിന്നും താൻ പിന്മാറിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസിലൂടെയാണ് മലയാളികൾ അന്നയെ പരിചയപ്പെടുന്നത്. അങ്കമാലിയിലെ ലിച്ചിയായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അന്ന സിബിഐ അഞ്ചാം ഭാഗത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്.

Also Read
കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി, വെറും 6 ദിവസം കൊണ്ട് തിരക്കഥ പൂർത്തിയാക്കി: മലയാള സിനിമയെ ഞെട്ടിച്ച ആ തകർപ്പൻ ഹിറ്റ് പിറന്നത് ഇങ്ങനെ

ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന സിനിമയിൽ നിന്നും എന്തു കൊണ്ടാണ് താൻ പിന്മാറിയത് എന്ന് അന്ന രേഷ്മ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

അന്ന രേഷ്മ രാജന്റെ വാക്കുകൾ ഇങ്ങനെ:

സിബിഐ 5ൽ ഞാൻ ഉണ്ടായിരുന്നു. പക്ഷെ ഞാൻ പിന്മാറി നേരത്തെ തന്നെ കമ്മിറ്റ് ചെയ്തൊരു സിനിമയുടെ ഡേറ്റ് ആയതിനാൽ ആണ് പിന്മാറിയത്. അവിടേക്ക് പോകണം. ജനുവരി അവസനമാണ് അവർ ഡേറ്റ് പറഞ്ഞത്. അതുകൊണ്ട് മാത്രമാണ് ഞാൻ സിബിഐ 5ൽ നിന്നും പിന്മാറിയത്.

മമ്മൂക്കയോട് ഞാൻ നേരിട്ട് പറഞ്ഞിരുന്നു. മമ്മൂക്ക ഓക്കെ പറയുകയും ചെയ്തു. ഇനിയൊരു മമ്മൂക്ക ചിത്രത്തിൽ ഞാൻ ചിലപ്പോൾ ഉണ്ടായേക്കാം എന്നും അന്ന പറയുന്നു. കാണുമ്പോൾ ഞാൻ ഭയങ്കര ഗ്ലൂമിയായി ഇരിക്കുമെങ്കിലും താൻ എപ്പോഴും ചുറ്റും നടക്കുന്ന കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആളാണ്. ഒരു അഭിനേത്രിയെന്ന നിലയിൽ നിരീക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

എനിങ്ങനെ ആളുകളെ നിരീക്ഷിക്കാൻ ഇഷ്ടമാണെന്നും അന്ന രാജൻ പറയുന്നു. തിരുമാലിയാണ് അന്നയുടെ പുതിയ സിനിമ. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും അന്ന മനസ് തുറക്കുന്നുണ്ട്.

തിരുമാലിയിൽ താൻ ചെയ്യുന്നത് ഗർഭിണിയുടെ വേഷം ആണെന്നാണ് അന്ന പറയുന്നത്. കഥാ പാത്രത്തിന് ആയി തനിക്ക് പ്രേത്യകം തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ലെന്നാണ് അന്ന പറയുന്നത്. കാരണം ഞാനൊരു സ്ത്രീയായത് കൊണ്ട് തന്നെ.

Also Read
തുടർച്ചയായി പരാജയങ്ങൾ മാത്രം, മഹാനടിക്ക് ശേഷം നായികയായ സിനിമകളെല്ലാം എട്ടുനിലയിൽ പൊട്ടി, കീർത്തി സുരേഷിന് എന്ത് പറ്റിയെന്ന് ആരാധകർ

പിന്നെ മുതിർന്ന സഹോദരിമാരും മറ്റ് സ്ത്രീകളും ഗർഭകാലത്തെ എങ്ങനെയായിരുന്നുവെന്ന് കണ്ടിട്ടുണ്ട്. കൂടാതെ ഞാനൊരു നഴ്സ് ആയതിൽ ഗർഭിണികളെ ഒരുപാട് കണ്ടിട്ടുണ്ട്. അതുകൊണ്ട് അവരുടെ രീതികളും മറ്റും എനിക്ക് സുപരിചിതം ആയിരുന്നു എന്നാണ് താരം പറയുന്നത്.

ഒരുപാട് കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. എന്നു കരുതി ആഗ്രഹിച്ചു കൊണ്ടിരുന്നിട്ട് മാത്രം കാര്യമില്ല. വരുന്ന കഥാപാത്രങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാമെന്നും എങ്ങനൊക്കെ ഇംപ്രവൈസ് ചെയ്യാമെന്നുമാണ് നോക്കുന്നത്. അതേസമയം ഇന്ന കാര്യക്ടറേ ചെയ്യാൻ പറ്റൂ എന്നില്ല.

പിന്നെ ഒരു കഥാപാത്രത്തിനായി സമീപിക്കുമ്പോൾ എന്റെ കാര്യങ്ങൾ ഞാൻ പറയും. ഒരു മലയാളി പെൺകുട്ടി എന്ന നിലയിൽ ഡ്രസ് കോഡും കാര്യങ്ങളൊക്കെ പറയുമെന്നും അന്ന രേഷ്മ രാജൻ പറയുന്നു.

Advertisement