തുടർച്ചയായി പരാജയങ്ങൾ മാത്രം, മഹാനടിക്ക് ശേഷം നായികയായ സിനിമകളെല്ലാം എട്ടുനിലയിൽ പൊട്ടി, കീർത്തി സുരേഷിന് എന്ത് പറ്റിയെന്ന് ആരാധകർ

1476

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ നമ്പർ വൺ നായികാ സ്ഥാനത്തേക്ക് എത്തിയ താരസുന്ദരിയാണ് കീർത്തി സുരേഷ്. മുൻകാല നായിക മേനകയുടെയും നിർമ്മാതാവ് ജി സൂരേഷ് കുമാറിന്റെയും ഇളയ മകളായ കീർത്തി ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയത്.

ബാല്യകാലം മുതൽ മലയാളികൾ കാണുന്ന മുഖമാണ് കീർത്തിയുടേത്. ബാലതാരമായി കീർത്തി സുരേഷ് അഭിനയിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ദിലീപിന്റെ കുബേരൻ എന്ന ചിത്രം. ദിലീപ് എടുത്ത് വളർത്തുന്ന കുട്ടികളിൽ ഒരാളായിരുന്നു കീർത്തി സുരേഷ് ഈ ചിത്രത്തിൽ എത്തിയത്.

Advertisements

പിന്നീട് പഠനവും മറ്റ് കാര്യങ്ങളുമായി തിരക്കിലായിരുന്നു കീർത്തി സുരേഷ്. അക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന കീർത്തി പ്രിയദർശന്റെ നിർബന്ധപ്രകാരമാണ് 2013ൽ ഗീതാഞ്ജലിയിൽ നായികയായി രണ്ടാം വരവ് നടത്തിയത്.

Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

മോഹൻലാൽ അടക്കമുള്ള താരനിര അണിനിരന്ന സിനിമ വലിയ പരാജയമായിരുന്നു. ഗീതാഞ്ജലിക്ക് ശേഷം ദിലീപിന്റെ നായികയായി 2014ൽ കീർത്തി. സിനിമ റിങ് മാസ്റ്ററായിരുന്നു. കോമഡിക്ക് പ്രാധാന്യം നൽകിയുള്ള സിനിമയായിരുന്നുവെങ്കിലും കീർത്തിക്ക് ശ്രദ്ധിക്കപ്പെടാൻ സാധിച്ചില്ല. ശേഷമാണ് മാലയാളം വിട്ട് തമിഴിലേക്ക് കീർത്തി ചേക്കേറിയത്.

മലയാളത്തിൽ നിന്നും അന്യ ഭാഷകളിലേക്ക് പോകുന്ന നായികമാരുടെ തലവര തെളിയുമെന്ന് കീർത്തിയും തമിഴ് അടക്കമുള്ള ഭാഷകളിൽ അഭിനയിച്ചുകൊണ്ട് തെളിയിച്ചു. വിക്രം പ്രഭുവിന്റെ നായികയായിരുന്നു തമിഴിലെ ആദ്യ ചിത്രത്തിൽ കീർത്തി. സിനിമ ഇത് എന്ന മായം ആയിരുന്നു. സിനിമ വലിയ ഓളമൊന്നും സൃഷ്ടിക്കാതെ കടന്നുപോയി.

പിന്നീട് തെലുങ്കിൽ നിന്നാണ് കീർത്തിക്ക് ക്ഷണം ലഭിച്ചത്. സിനിമ നേനു ഷൈലജയായിരുന്നു. പിന്നീട് തമിഴിലേക്ക് തിരിച്ചെത്തിയ കീർത്തി ശിവകാർത്തികേയന്റെ നായികയായി രജനി മുരുകനിൽ. ഇതിലെ പാട്ടുകളും സിനിമയും മോശമില്ലാതെ ജനശ്രദ്ധ നേടി. പിന്നീട് ധനുഷ്, വിജയ്, വിക്രം, സൂര്യ തുടങ്ങി തമിഴിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി.

റെമോ, തൊടരി, സാമി 2, താനേ സേർന്ത കൂട്ടം, ഭൈരവ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. പിന്നീട് 2018ൽ ആണ് മഹാനടി എന്ന തെലുങ്ക് സിനിമ കീർത്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. മുൻകാല നടി സാവിത്രിടെയുടെ കഥ പറഞ്ഞ മഹാനടിയിലെ കീർത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ കീർത്തിക്ക് ലഭിച്ചിരുന്നു.

നാഗ് അശ്വിൻ സംവിധാനം ചെയ്ത സിനിമയായിരുന്നു മഹാനടി. ചിത്രത്തിൽ ദുൽഖർ സൽമാനായിരുന്നു നായകൻ. അപ്രതീക്ഷിതമായാണ് കീർത്തി സുരേഷിനെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരം എത്തിയത്. അമ്മ മേനകയ്ക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടത് താൻ അമ്മയ്ക്ക് വേണ്ടി സാധിച്ചുവെന്നാണ് പുരസ്‌കാരം ലഭിച്ച ശേഷം കീർത്തി പ്രതികരിച്ചത്.

ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകളുടെ ചിത്രത്തിലെ സ്ഥിരം സാന്നിധ്യമാണ് കീർത്തി സുരേഷ്. പക്ഷെ മഹാനടിക്ക് ശേഷം കീർത്തി നായികയായ ഒരു സിനിമ പോലും വിജയം കണ്ടിട്ടില്ല. ഇത്രയേറെ കഴിവുള്ള നടിയായിട്ടും തുടരെ തുടരെ പരാജയ ചിത്രങ്ങൾ മാത്രം കീർത്തിയുടെ സിനിമാ ജീവിതത്തിൽ സംഭവിക്കുന്നത് എന്ത് എന്നുള്ള അന്വേഷണത്തിലാണ് ആരാധകർ.

Also Read
ആ ലിപ് ലോക്കിനിടെ എന്റെ ചുണ്ടുകൾ മരവിച്ചു പോയി, പിന്നീട് ചെയ്തത് ഇങ്ങനെ; ബോളിവുഡ് ചിത്രത്തിൽ മിലിന്ദ് സോമനൊപ്പമുള്ള ചൂടൻ രംഗങ്ങളെ കുറിച്ച് മീരാ വാസുദേവ്

ഏറ്റവും പുതിയതായി കീർത്തിയുടേതായി റിലീസിനെത്തിയ ഗുഡ്‌ലക്ക് സഖി എന്ന സിനിമയ്ക്കും മോശം റിപ്പോർട്ടുകളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കാര്യമായി ഒന്നും തന്നെ എടുത്ത് പറയാനില്ലാത്ത ആവറേജ് സിനിമയാണ് ഗുഡ്‌ലക്ക് സഖി എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്.

നാഗേഷ് കുക്‌നൂർ ആണ് സിനിമ സംവിധാനം ചെയ്തത്. വർത്ത് എ ഷോട്ട് മൂവി ആർട്സിന് കീഴിൽ സുധീർ ചന്ദ്ര പടിരിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് വിതരണം.

Advertisement