എനിക്ക് അഞ്ച് വയസുവരെ സംസാര ശേഷി ഇല്ലായിരുന്നു, സ്ഥിരമായി ഗുരുവായൂരപ്പന്റെ മുന്നിൽ പ്രാർഥിച്ചിട്ടാണ് സംസാര ശേഷി കിട്ടിയത്: നടി കൃതിക

212

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കൃതിക പ്രദീപ്. സൂപ്പർതാരം ദിലീപ് നായകനായ വില്ലാളിവീരൻ എന്ന ചിത്രത്തിലൂടെയാണ് കൃതിക അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷമാണ് താരം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

ചെറിയൊരു കാലയളവിൽ കൃതിക സ്ഥിരമായി പങ്കെടുത്തിരുന്ന ടെലിവിഷൻ ഷോ ആയിരുന്നു സ്റ്റാർ മാജിക്. സിനിമ തിരക്കുകൾ ആരംഭിച്ചതിന് ശേഷം താരത്തെ ഷോയിൽ കാണാറുമില്ല. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ചിത്രങ്ങളിലൂടെ മഞ്ജുവിന്റെ കുട്ടികാല വേഷങ്ങൾ അവതരിപ്പിച്ച് ആയിരുന്നു കൃതിക പിന്നീട് പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങിയത്.

Advertisements

മഞ്ജു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹൻലാൽ എന്നീ സിനിമകളിൽ എന്നീ ചിത്രങ്ങളിൽ മഞ്ജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കൃതിക ആണ്. ആമി എന്ന സിനിമ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു. മഞ്ജു വാര്യരുടെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ആമി.

മോഹൻലാൽ സിനിമയിലും കൃതിക പ്രദീപ് മഞ്ജു വാര്യരുടെ ചെറുപ്പമായിരുന്നു അവതരിപ്പിച്ചത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ സിനിമ ആദിയിലും കൃതിക ഭാഗമായിരുന്നു. കൃതികയുടെ കുടുംബത്തിൽ നിന്ന് താരം മാത്രമാണ് സിനിമയുമായി ബന്ധമുള്ള വ്യക്തി.

Also Read
ഗർഭിണി ആകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മാറിയത് യോഗ തുടങ്ങിയ ശേഷം, ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ, ബിജു ചേട്ടനെ യോഗ ചെയ്യാൻ വിളിച്ചാൽ വരില്ല: സംയുക്ത വർമ്മ പറയുന്നു

ആസിഫ് അലി സിനിമ മന്ദാരത്തിലും കൃതിക അഭിനയിച്ചിരുന്നു. തൃശൂർ സ്വദേശിനിയാണ് കൃതിക. സിനിമയിൽ എത്തുമെന്ന് താൻ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും പാട്ടായിരുന്നു തന്റെ ഇഷ്ട മേഖലയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് കൃതിക ഇപ്പോൾ.

അമൃത ടിവിയിൽ നടി സ്വാസിക അവതാരികയായ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് കുടുംബ വിശേഷങ്ങൾ കൃതിക പങ്കുവെച്ചത്. അഞ്ച് വയസുവരെ സംസാരശേഷി ഉണ്ടായിരുന്നില്ല എനിക്ക്. വളരെ ബുദ്ധിമുട്ടായിരുന്നു ഞാൻ സംസാരിക്കാൻ. അക്കാലത്ത് അമ്മയും അച്ഛനിും ഏറെ വിഷമിച്ചിരുന്നു.

പിന്നീട് അമ്മ നിരന്തരമായി ഗുരുവായൂരിൽ പോയി പ്രാർഥിക്കാൻ തുടങ്ങിയ ശേഷമാണ് ഞാൻ സംസാരിച്ച് തുടങ്ങിയത്. സംസാരശേഷി കൃത്യമായി ലഭിച്ച ശേഷം ഞാൻ പാട്ട് പഠിച്ചു. വീട്ടിൽ അച്ഛനും അമ്മയും അടക്കം എല്ലാവരും പാട്ടിനെ അതിയായി സ്‌നേഹിക്കുന്നവരാണ്. അതുകൊണ്ട് അവർ എന്നെ പാട്ട് പഠിപ്പിച്ചു.

അന്ന് മത്സരങ്ങളിൽ പങ്കെടുക്കുകയും എല്ലാം ചെയ്തിരുന്നു. ദക്ഷിണാമൂർത്തി സ്വാമിയുടെ കീഴിൽ കുറച്ച് നാൾ സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പിന്നീട് മുതിർന്നപ്പോൾ പാട്ട് പതുക്കെ ഒതുക്കിവെച്ചു. മടിയാണ് പാട്ട് പരിശീലിക്കാത്തിന്റെ പ്രധാന കാരണം.

Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

പഠനവും സിനിമാ തിരക്കും വന്ന ശേഷം പാട്ട് ശ്രദ്ധിക്കാറേയില്ല. സിനിമാ ജീവിതം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നതല്ല. എല്ലാം സംഭവിക്കുകയായിരുന്നു എന്നും കൃതിക പറയുന്നു. അതേ സമയം കൃതികയുടെ പുത്തൻ ചിത്രം കുഞ്ഞെൽദോ ഡിസംബർ 24നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ആർ ജെ മാത്തുക്കുട്ടിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയത്. വിനീത് ശ്രീനിവാസൻ ക്രിയേറ്റീവ് ഡയറക്ടറായ സിനിമ കൂടിയായിരുന്നു കുഞ്ഞെൽദോ. പുതുമുഖം ഗോപിക ഉദയൻ ആണ് സിനിമയിൽ നായികയായത്. സുധീഷ്, സിദ്ദിഖ്, അർജുൻ ഗോപാൽ, നിസ്താർ സേഠ്, രാജേഷ് ശർമ്മ, കോട്ടയം പ്രദീപ്, മിഥുൻ.എം.ദാസ് എന്നിവരും അഭിനയിച്ചിരുന്നു.

Advertisement