25 ലക്ഷത്തോളം രൂപയാണ്‌ ആ അവസ്ഥയില്‍ എന്റെ കൈയ്യില്‍ വെച്ചുതന്നത്, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച മനുഷ്യനാണ് സുരേഷേട്ടന്‍, അനൂപ് മേനോന്‍ പറയുന്നു

213

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നടനും സംവിധായകനുമായ അനൂപ് മേനോന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:തന്റെ കഥ മോഷ്ടിച്ച് ഒരുക്കിയ സിനിമ; നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

തന്റെ പുതിയ ചിത്രമായ ഡോള്‍ഫിന്റെ ചിത്രീകരണം നിന്നുപോകുമെന്ന അവസ്ഥയുണ്ടായപ്പോള്‍ സാമ്പത്തികമായി തനിക്ക് തുണയായത് സുരേഷ് ഗോപിയാണെന്നും അദ്ദേഹം തന്നെ കാരവാനിലേക്ക് വിളിപ്പിച്ചിട്ട് ഒരുകെട്ട് പൈസ തന്നുവെന്നും അനൂപ് മേനോന്‍ പറയുന്നു.

ആ പണം തന്നിട്ട് അദ്ദേഹം തന്നോട് പറഞ്ഞത് പോയി പടം തീര്‍ക്കൂ എന്നായിരുന്നു. ഒരിക്കലും പടം നിന്നുപോകരുതെന്നും പറഞ്ഞ് 25 ലക്ഷത്തോളം രൂപയായിരുന്നു അദ്ദേഹം തനിക്ക് തന്നതെന്നും തനിക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യമാണതെന്നും താരം പറയുന്നു.

Also Read:ഞങ്ങളുടെ പിണക്കം മാറിയെന്ന് ബീന ആന്റണി, സോറിയെന്ന് അവന്തിക , വീഡിയോ പങ്കുവെച്ച് താരങ്ങള്‍

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപി. അദ്ദേഹം നല്ലൊരു രാഷ്ട്രീയക്കാരനാണെന്നും സിനിമയില്‍ എത്തിയില്ലെങ്കില്‍ ശശി തരൂരിനെ പോലെയൊക്കെ എല്ലാവരും ബഹുമാനിക്കുന്ന രാഷ്ട്രീയക്കാരനാവുമായിരുന്നുവെന്നും അനൂപ് മേനോന്‍ പറയുന്നു.

Advertisement