മഞ്ജുവിന്റെ അമ്മയും ലക്ഷ്മിയും ഇന്നും സുഹൃത്തുക്കളാണ്; ഭാര്യക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് അനൂപ്

13274

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു താര കുടുംബമാണ് നടന്‍ ദിലീപിന്റെത്. ഈ കുടുംബത്തിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെ. ഈയടുത്ത് ഓണാഘോഷ ചിത്രങ്ങള്‍ എല്ലാം ദിലീപ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇതെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇപ്പോഴിതാ ഭാര്യയെ ചേര്‍ത്തുനിര്‍ത്തി ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭനും രംഗത്ത് എത്തിയിരിക്കുകയാണ്.

Advertisements

Also readഅമ്മയെ പോലെ തന്നെ മീനാക്ഷി ; ഓണ ദിനത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരപുത്രി

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ താരങ്ങളുടെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തു. അനൂപിന്റെ ഭാര്യ ലക്ഷ്മിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. നേരത്തെ ഭര്‍ത്താവ് സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്ത സമയത്ത് അത് കാണാന്‍ വേണ്ടി തീയറ്ററില്‍ എത്തിയിരുന്നു ലക്ഷ്മി. ഇവിടെനിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു ലക്ഷ്മി. ഇതിനുശേഷമാണ് ലക്ഷ്മിയെ പ്രേക്ഷകരും സോഷ്യല്‍ മീഡിയയും എല്ലാം ശ്രദ്ധിച്ചു തുടങ്ങിയത്. പത്മസരോവരത്തിലെ രണ്ടാമത്തെ മരുമകള്‍ ആണ് ലക്ഷ്മിപ്രിയ.

അതേസമയം ഓണത്തിന്റെ പിറ്റേദിവസം അവിട്ടത്തിന്റെ അന്നാണ് അനൂപ് ഭാര്യക്കൊപ്പം ഉള്ള ചിത്രം പങ്കിട്ടത്. ഈ അടുത്ത് ഒരു കമ്പനിക്ക് വേണ്ടി സാരിയില്‍ മോഡലിംഗ് ചെയ്തിരുന്നു ലക്ഷ്മി.

Also read അമ്മയെ പോലെ തന്നെ മീനാക്ഷി ; ഓണ ദിനത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരപുത്രി

അതേസമയം ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ക്കൊപ്പം ഉള്ള ഫോട്ടോ ഇന്നും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട് ലക്ഷ്മി. മഞ്ജുവിന്റെ അമ്മ ഗിരിജ ഇന്നും ലക്ഷ്മിയുടെ സോഷ്യല്‍ മീഡിയ സുഹൃത്താണ്. മഞ്ജുവും ലക്ഷ്മിയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു എന്നത് ഇവരുടെ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം പൊതുവേ ലളിതമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി.

 

Advertisement