അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ല, അതുകൊണ്ടാണ് കൂടെ ചാടിയത്; ധൈര്യം സമ്മതിക്കണം! അന്‍ഷിതയെ വാഴ്ത്തി അര്‍ണവ്; അഭിനന്ദിച്ച് ആരാധകരും

189

ടെിലിവിഷന്‍ സീരിയല്‍ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകര്‍ക്കായി നിരന്തരം ജനപ്രിയ സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലില്‍ 2021 ല്‍ സംപ്രേക്ഷണം ആരംഭിച്ച് ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

പ്രധാന കഥാപാത്രമായ സൂര്യ എന്ന പെണ്‍കുട്ടി പഠിക്കാനായി നടത്തുന്ന പ്രയത്നങ്ങളും പോരാട്ടങ്ങളും സീരിയലില്‍ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും സീരിയലിന്റെ പ്രമേയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രമുഖ മോഡലും നടിയുമായ അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. അതേ സമയം ഇതോടൊപ്പം തന്നെ ഒരു തമിഴ് പരമ്പരയിലും താരം അഭിനയിച്ച് തുടങ്ങിയിരുന്നു.

ALSO READ- ഒഫീഷ്യലായി വലിയ പോസ്റ്റില്‍ കഴിയുന്ന ആളായിട്ടും രമ വീട്ടിലെ ഗൃഹനാഥന്റെ റോള്‍ നന്നായി ചെയ്തു; എല്ലാം നോക്കി കണ്ടു ഭംഗിയായി ചെയ്യും; ഭാര്യയുടെ ഓര്‍മ്മകളില്‍ ജഗദീഷ്

അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ഇത്. ചെല്ലമ്മ എന്നാണ് ഈ പരമ്പരയുടെ പേര്. നടി ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനിടെ ഷൂട്ടിംഗ് സെറ്റില്‍ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. പരമ്പരയില്‍ നായകനായി അന്‍ഷിതയ്ക്ക് ഒപ്പം അഭിനയിക്കുന്ന നടന്‍ അര്‍ണവിന്റെ ഭാര്യ നടിക്കു നേരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തുക ആയിരുന്നു. തന്റെ ഭര്‍ത്താവുമായി അന്‍ഷിത പ്രണയത്തില്‍ ആണെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ചെല്ലമ്മ സീരിയല്‍ ഷൂട്ടിനിടയിലെ പ്രധാന രംഗത്തെക്കുറിച്ചുള്ള അന്‍ഷിതയുടെയും അര്‍ണവിന്റെയും പോസ്റ്റാണ്.

ALSO READ- സിനിമാ സ്‌റ്റൈലിലാണ് മമ്മൂക്കയും മോഹന്‍ലാലും ക്രോസ് ചെയ്തത്; മമ്മൂക്കയെ കണ്ട് ഞാന്‍ കരഞ്ഞുപോയി: മമിത ബൈജു

അന്‍ഷിതയും അര്‍ണവും ഒന്നിച്ച് കിണറിലേക്ക് എടുത്തുചാടുന്ന സീനാണിത്. അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ലെന്നും തനിക്ക് അറിയാമെന്നും തന്നെ വിശ്വസിച്ചാണ് അന്‍ഷിത വെള്ളത്തിലേക്ക് എടുത്തുചാടിയതെന്നും അര്‍ണവ് പറയുന്നു. ശരിക്കും അന്‍ഷിതയെ അഭിനന്ദിക്കേണ്ട കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

അത്രയും ധൈര്യമുള്ള ആര്‍ക്കെങ്കിലും മാത്രമേ ആ കിണറ്റില്‍ ചാടാന്‍ കഴിയുകയുള്ളുവെന്നും അര്‍ണവ് പറയുന്നുണ്ട്. അതേസമയം, നിരവധി പേരാണ് ഇരുവരുടേയും ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഇരുവര്‍ക്കുമെതിരെ അര്‍ണവിന്റെ ഭാര്യ അവിഹിത ബന്ധം ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പലരും ഇക്കാര്യം വിശ്വസിച്ചിരുന്നില്ല.

Advertisement