എനിക്ക് 17 വയസ്സ് ആയിട്ടേ ഉള്ളൂ, ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വേണ്ട ; അനിഖ പ്രതികരിച്ചു

40

ബാലതാരമായി കടന്നുവന്ന് ഇന്നും അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് അനിഖ. ച്ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ബാലതാരമായി അനിഖ അഭിനയിച്ചു. പിന്നീട് നിരവധി വേഷം ഈ താരത്തിന് ലഭിച്ചു. ഇതിനിടെ തമിഴിലും മികച്ച കഥാപാത്രങ്ങള്‍ അനിഖയ്ക്ക് ലഭിച്ചു.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനിഖ തന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ വരാറുണ്ടെങ്കിലും ഇതിനു മുന്നിലൊന്നും നടി തളരാര്‍ ഇല്ല . നേരത്തെ ഒരു അഭിമുഖത്തില്‍ ഫെയ്‌സ്ബുക്കില്‍ മുഴുവന്‍ അമ്മാവന്മാരാണെന്നും ഇന്‍സ്റ്റഗ്രാം ആണ് കൂടുതല്‍ നല്ലതെന്നും അനിഖ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി അനിഖ നല്‍കാറുണ്ട്. ഒരു അഭിമുഖത്തില്‍ കഫേയില്‍ വെച്ച് വൈനോ ബിയറോ കുടിക്കുമോ എന്ന ചോദ്യം വന്നപ്പോള്‍, തനിക്ക് 17 വയസ്സ് ആയിട്ടേ ഉള്ളൂ എന്നും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ മേലാല്‍ ചോദിക്കരുതെന്നും അല്പം ദേഷ്യത്തോടെ അനിഖ പറഞ്ഞിരുന്നു.

മലയാളം തമിഴ് അടക്കമുള്ള ഭാഷകളില്‍ 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി ശ്രദ്ദേയയായി.

 

 

Advertisement