ആ പാട്ട് തന്നെ നശിപ്പിച്ചു; ആട് ജീവിതത്തിലെ ഗാനം ആലപിച്ച് പ്രാര്‍ത്ഥന, പിന്നാലെ വിമര്‍ശനം

144

പ്രാര്‍ത്ഥന ഇന്ദ്രജിത്ത് എന്ന താരപുത്രിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രാര്‍ത്ഥന. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതത്തിലെ പെരിയോനെ എന്‍ റഹ്‌മാനെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുകയാണ് പ്രാര്‍ത്ഥന.

Advertisements

എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടാണ് പ്രാര്‍ത്ഥന തന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 25 ലക്ഷത്തിലധികം പേര്‍ ഇത് കണ്ടുകഴിഞ്ഞു. സാനിയ ഇയ്യപ്പന്‍ , വിനയ് ഫോര്‍ട്ട്, തുടങ്ങിയ താരങ്ങളും വീഡിയോയ്ക്ക് താഴെ കമന്റ് കുറിച്ചു.

ആടുജീവിതം സിനിമയ്ക്ക് വേണ്ടി ഈ ഗാനം ആലപിച്ച ജിതിന്‍ രാജും സ്‌നേഹം അറിയിച്ചു. എന്നാല്‍ വീഡിയോയ്ക്ക് താഴെ ചില വിമര്‍ശന കമന്റുകള്‍ വരുന്നുണ്ട്. ആ പാട്ടിനെ നശിപ്പിച്ചു, സ്വന്തം കൊച്ചച്ചനോട് ഇത് വേണ്ടായിരുന്നു, എന്നൊക്കെയുള്ള കമന്റ് വരുന്നുണ്ട്.

വിമര്‍ശിച്ചവര്‍ക്ക് മറ്റു ചിലര്‍ മറുപടി കൊടുത്തു. പ്രാര്‍ത്ഥന പാടുന്നതിന്റെ രണ്ടുവരി പോലും പാടാന്‍ അറിയാത്തവരാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നും കമന്റ് വരുന്നു. അതേസമയം മികച്ച രീതിയില്‍ തന്നെ പ്രാര്‍ത്ഥന ഗാനം ആലപിച്ചു.

പാട്ടിലും ഡാന്‍സിലും കഴിവ് തെളിയിച്ച താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. 2018 ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന പാട്ടിലൂടെയാണ് പ്രാര്‍ത്ഥന ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തമായി ഒരു സംഗീത വീഡിയോയും പ്രാര്‍ത്ഥന പുറത്തിറക്കി.

 

 

Advertisement