പ്രണവ് ഇപ്പോള്‍ ഊട്ടിയിലോ മറ്റോ ആണ്, സിനിമ ലാലേട്ടന്‍ കണ്ടിട്ടില്ല; സുചിത്ര പറയുന്നു

144

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമ കാണാന്‍ ആദ്യദിനം മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലും തിയേറ്ററില്‍ എത്തി. സുചിത്ര മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

Advertisements

പടം കണ്ടില്ല കാണാന്‍ പോവുകയാണ്. സിനിമയുടെ ഡബ്ബിങ്ങിന്റെ ഒരു ദിവസം പോയിരുന്നു. പ്രണവ് ഇപ്പോള്‍ ഊട്ടിയിലോ മറ്റോ ആണ്. അവിടെ വിളിച്ചു പറഞ്ഞിരുന്നു ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന്. ലാലേട്ടന്‍ സിനിമ കണ്ടിട്ടില്ല എന്നാല്‍ ഉടന്‍ കാണും. നൂറുകോടി ക്ലബോ 50 കോടിയോ എനിക്ക് അറിയില്ല. എന്നാല്‍ ഈ വിഷു കളര്‍ഫുള്‍ ആയിരിക്കും സുചിത്ര പറഞ്ഞു.

എല്ലാവരും എല്ലാ സിനിമയും ആസ്വദിക്കട്ടെ. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് ലാലേട്ടന്റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. ആ ഡ്രസ്സിംഗ് മറ്റും കമലദളം ഒക്കെ ഓര്‍മിപ്പിച്ചു. ഇതേക്കുറിച്ച് ലാലേട്ടന്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ ട്രെയിലര്‍ കണ്ടിരുന്നുവെന്നും സുചിത്ര മോഹന്‍ലാല്‍ പ്രതികരിച്ചു.

അതേസമയം പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഇതില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി നിറഞ്ഞാടുന്ന ചിത്രവുമാണിത്. സൗഹൃദത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഒരു ചിത്രം. ഒട്ടേറെ താരനിരകള്‍ ഈ ചിത്രത്തില്‍ ഉണ്ട്.

Advertisement