ബ്ലാക്കില്‍ നടി സാമന്ത, താരത്തിന്റെ പുതിയ ലുക്ക്

84

തെലുങ്ക് , തമിഴ് സിനിമ മേഖലയില്‍ അഭിനയിച്ചുകൊണ്ട് അഭിനയജീവിതം ആരംഭിച്ച നടിയാണ് സാമന്ത റൂത്ത് പ്രഭു. ശേഷം നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാമന്തയുടെ കിടിലന്‍ ഫോട്ടോസ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.

Advertisements

ചിത്രത്തില്‍ ബ്ലാക്ക് കോട്ടും പാന്റും ധരിച്ചു കൊണ്ടാണ് സാമന്ത എത്തിയത്. സിമ്പിള്‍ ലുക്കില്‍ ആയിരുന്നു താരം പോസ് ചെയ്തത്. ഫോട്ടോയ്ക്ക് താഴെ നിരവധി വിമര്‍ശന കമന്റുകള്‍ വരുന്നുണ്ട് .

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികള്‍ ആയിരുന്നു സാമന്തയും തെലുങ്ക് യുവസൂപ്പര്‍താരം നാഗ ചൈതന്യയും. ഓണ്‍ സ്‌ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതായിരുന്നു.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2017 ല്‍ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലാകാറും ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു.

 

Advertisement