മോഹന്‍ലാലിനെ മടുത്തോ? പൊട്ടിത്തെറിച്ച് ആന്റണി പെരുമ്പാവൂര്‍: വീഡിയോ

64

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധകനും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് ആന്റണി പെരുമ്പാവൂര്‍.

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ തത്സമയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ മടുത്തോ എന്ന ഒരു ചോദ്യത്തെ അദ്ദേഹം നേരിടേണ്ടി വന്നു.

Advertisements

അപ്പോഴതിനെ വളരെ തന്മയത്തത്തോടെ അഭിമുഖീകരിച്ചെങ്കിലും മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി ഇതിനോട് പ്രതികരിച്ചത്.

ഒരിക്കലും അങ്ങിനെയൊരു ചോദ്യം താന്‍ പ്രതീക്ഷിച്ചില്ലെന്നും അറിഞ്ഞിരുന്നു കൊണ്ട് തന്നെപ്പോലൊരു വ്യക്തിയോട് ചോദിക്കാനും പാടില്ലായിരുന്നുവെന്നാണ് ആന്റണി പറഞ്ഞത്.

കഴിഞ്ഞ 31 വര്‍ഷമായി മോഹന്‍ലാലിനോടൊപ്പമുള്ള യാത്രയെ ആനന്ദത്തോടെയാണ് കണ്ടിട്ടുള്ളതെന്നും തന്റെ ഓരോ ഉയര്‍ച്ചക്കും താന്‍ കടപ്പെട്ടിരിക്കുന്നത് ആ വലിയ താരത്തോടാണെന്നും ആന്റണി വ്യക്തമാക്കി.

മടുപ്പ് എന്ന വാക്ക് ഉപയോഗിച്ചതിലുള്ള വൈമനസ്യം തുറന്ന് പ്രകടിപ്പിച്ചു കൊണ്ടാണ് ആന്റണി അഭിമുഖത്തെ കുറിച്ച് പരാമര്‍ശിച്ചത്.

മോഹന്‍ലാലിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫേസ്ബുക് ലൈവിലായിരുന്നു അതിഥികളില്‍ ഒരാളായെത്തിയ ആന്റണി പെരുമ്പാവൂരിനോട് അവതാരകന്‍ ഔചാത്യമില്ലാതെ ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

Advertisement