Home Entertainment Celebrities

ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ, എന്തിനാടാ ഞങ്ങളെ വിട്ടു നീ പോയത്; സങ്കടത്തോടെ അനുവും മഞ്ജുവും

422

അളിയൻസ് അടക്കമുള്ള ടെലിവിഷൻ പരമ്പരയുടെ പിന്നിൽ പ്രവർത്തിച്ച അരവിന്ദ് വിടവാങ്ങി. അരവിന്ദന്റെ മരണം സഹതാരങ്ങളെയെല്ലാം ഏറെ വേദനിപ്പിച്ചു. ഇപ്പോൾ അനുമോളും , മഞ്ജു സുനിച്ചനും എല്ലാം അരവിന്ദനെ കുറിച്ച് പറഞ്ഞ് വേദന പങ്കുവെച്ചിരിക്കുകയാണ്. ഇവർ പങ്കുവെച്ച പോസ്റ്റ് വായിക്കുമ്പോൾ ആരുടെ കണ്ണും നിറഞ്ഞുപോവും. 

എന്റെ അരവിന്ദാ എന്തിനാടാ ഞങ്ങളെ വിട്ടു നീ പോയത്. നീ അല്ലേടാ ഷൂട്ടിന്റെ ലാസ്റ്റ് ദിവസം എന്നെ വണ്ടിയിൽ കയറ്റി വിട്ടേ ഇനി ആരാടാ എനിക്ക് ലൊക്കേഷനിൽ കൂട്ടുള്ളത്. ആരാടാ എനിക്ക് ഫോട്ടോസ് വീഡിയോസ് എടുത്തു തരുന്നത്, ഷൂട്ട് കഴിയുന്നത് വരെ കൂടെ ഉണ്ടാകും, എപ്പോൾ വിളിച്ചാലും ഓടി വരും കണ്ടില്ലെങ്കിൽ വിളിച്ചു ചോദിക്കും നീ എവിടെ ടാ എന്ന്. നീ ഇത്ര പെട്ടന്ന് പോകും എന്ന് നിനക്ക് പോലും അറിയില്ലായിരുന്നല്ലോ മോനെ. നീ എന്നും നമ്മുടെയൊക്കെ കൂടെയുണ്ട് മറക്കില്ല ഡാ എന്നും എപ്പോഴും എന്നായിരുന്നു അനുമോൾ കുറിച്ചത്.

Advertisements

അവൻ പോയി… ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി…നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം… ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ.. അരവിന്ദേ.. ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ..അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ.

also read
‘ഒടിടിയിൽ ഇരുന്ന് കാണുന്നവനെ തിയേറ്ററിലേക്ക് കൊണ്ടുവരാൻ എന്തുചെയ്യാമെന്ന് ലിയോ ഉണ്ടാക്കിയവർ ചിന്തിച്ചു; അത് വിജയിച്ചു’; സന്തോഷ് ജോർജ് കുളങ്ങര
അരവിന്ദേ ഇന്നാടാ മുട്ടായി… ഇതൊന്നും കേൾക്കാൻ വിളിക്കുമ്പോൾ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല… വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേർക്കു വേദന നൽകി നീ പോയി… കണ്ണ് നിനയാതെ നിന്നെ ഓർക്കാൻ വയ്യ.. ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ മഞ്ജു സുനിച്ചൻ കുറിച്ചു.

Advertisement