സർട്ടിഫിക്കറ്റിൽ താൻ മുസ്ലിമാണ്, നോമ്പ് എടുക്കാറുമുണ്ട് നിസ്‌കരിക്കാനുമറിയാമെന്ന് അനു സിത്താര

63

തന്റെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ താൻ മുസ്ലിം ആണെന്ന വെളിപ്പെടുത്തി നടി അനു സിത്താര. വനിത മാഗസീനുമായുള്ള അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം പറഞ്ഞത്.

Advertisements

അച്ഛന്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തിൽ അനു സിത്താര പറഞ്ഞു.

‘അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്.

വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും. പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’ അനു പറഞ്ഞു.

ഈ വർഷം നിരവധി ചിത്രങ്ങളാണ് അനുവിന്റേതായി റിലീസിംഗിന് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കമാണ് ഇതിൽ പ്രധാനപ്പെട്ടത്.

ടൊവീനോയ്ക്കൊപ്പം ആൻഡ് ദ് ഓസ്‌കർ ഗോസ് ടുവിലും ദിലീപിന്റെ കൂടെ ശുഭരാത്രിയിലും അനു സിത്താര നായികയായി എത്തുന്നു. ഇതിൽ ‘ആൻഡ് ദ് ഓസ്‌കർ ഗോസ് ടു’ ജൂൺ 21 ന് തിയേറ്ററുകളിലെത്തും.

Advertisement