ഇന്ന് തിരുവനന്തപുരത്താണെങ്കില്‍ നാളെ തൃശ്ശൂരില്‍ കാണാം, അവന്‍ സ്വന്തം ജീവിതം നോക്കാതെ പിന്നാലെ നടക്കുകയാണ് ; തന്റെ ആരാധകനെ കുറിച്ച് അനുമോള്‍

118

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. മിനിസ്‌ക്രീനിൽ എത്തിയതോടെയാണ് അനുമോൾ തിളങ്ങിയത്. ഇടയ്ക്കൊക്കെ അനുവിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇതിനെതിരെ അനു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അനുമോൾക്ക് നിരവധി ആരാധകർ ആണ് ഉള്ളത്.

Advertisements

ഇപ്പോഴിതാ തന്നെ നിരന്തരം ശല്യം ചെയ്യുന്ന ആരാധകനെ ഉപദേശിച്ചിരിക്കുകയാണ് നടി. സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലാണ് അനുമോൾ താനടക്കമുള്ള താരങ്ങളെ കാണാൻ എല്ലാ ഉദ്ഘാടന വേദികളിലുമെത്തുന്ന യുവാവിനെക്കുറിച്ച് സംസാരിച്ചത്.

അനു എവിടെ പോയാനും ഈ ആരാധകൻ കൂടെ ഉണ്ടാവും. മാത്രമല്ല നടിക്ക് പതിവായി മെസേജ് അയക്കുകയും ചെയ്യും. ഒടുവിൽ മാധ്യമകളുടെ മുന്നിൽ വച്ച് തന്നെ അനുമോൾ ഇയാളെ ഉപദേശിച്ചു.

also read
സ്ത്രീകളോട് അത്രയും ആദരവോടെ, സ്വന്തം അമ്മയെപ്പോലെ സ്വന്തം മക്കളെപ്പോലെ കാണുന്ന ഒരു മനുഷ്യന്‍ ; വിവേക് ഗോപന്‍
എന്നെ കാണാൻ മലപ്പുറത്തും വന്നു. മെസേജും അയക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ വരുന്നത്? വിഷമമാണ് തോന്നുന്നത്. കാണുന്നവർ കരുതില്ലേ ഇവന് വട്ടുണ്ടോ എന്ന്. ആ സമയം നീ ജീവിതത്തെക്കുറിച്ച് ചിന്തിക്കൂവെന്നാണ് അനുമോൾ പറഞ്ഞു.

ഞാൻ ഏത് ലൊക്കേഷനിൽ പോയാലും അവിടെ കാണും. തിരുവനന്തപുരത്ത് മാത്രമാണെങ്കിൽ കുഴപ്പമില്ല. ഇന്ന് തിരുവനന്തപുരത്താണെങ്കിൽ നാളെ തൃശ്ശൂരിൽ കാണാം. മറ്റന്നാൽ മലപ്പുറത്തും കാണാം. അവൻ സ്വന്തം ജീവിതം നോക്കാതെ ആർട്ടിസ്റ്റുകളുടെ പിന്നാലെ നടക്കുകയാണ് അനു പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റാണ് വരുന്നത്.

Advertisement