ഇതിനോട് എനിക്ക് വെറുപ്പായിരുന്നു, ഇനി അങ്ങനെ ആയിരിക്കില്ല; വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി നടി അനുപമ

140

മലയാളികൾക്ക് ‘പ്രേമം’ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. നിവിൻ പോളിയ്ക്കൊപ്പം ‘പ്രേമ’ത്തിലെ മേരിയായി മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരം പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ശ്രദ്ധിക്കുന്നത്. പലപ്പോഴും ഇത്തരം ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിൽ അനുപമ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും മൈൻഡ് ചെയ്യാതെ തനിക്ക് തോന്നുന്ന ഫോട്ടോകൾ എല്ലാം നടി പങ്കുവെക്കാറുണ്ട് .

മലയാള സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും ഈ നടിയെ തേടി വലിയ കഥാപാത്രങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് തന്നെ പറയാം. ഇതിനിടെ അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു അനുപമ. അവിടെ മികച്ച വിജയം നേടാൻ ഈ നടിക്ക് സാധിച്ചു.

അതേസമയം പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായി മാറി അനുപമ. ഇതിനകം തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും അനുപമ വളരെ സജീവമാണ്.

 

Advertisement