അമ്മ പോയി; നടി ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ അന്തരിച്ചു

710

മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ അന്തരിച്ചു.
അമ്മയുടെ വിയോഗത്തെക്കുറിച്ച് പറഞ്ഞു നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. 

ഞങ്ങളുടെ എല്ലാമെല്ലാമായ അമ്മ പോയെന്നായിരുന്നു ലക്ഷ്മി കുറിച്ചത്. അമ്മയുടെ മനോഹരമായൊരു ഫോട്ടോയും ലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ താരങ്ങളെല്ലാം ലക്ഷ്മിയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു.

Advertisements

ചേച്ചീ, അമ്മക്ക് ആത്മശാന്തിയെന്നായിരുന്നു രചന നാരായണന്‍കുട്ടി പറഞ്ഞത്. ലച്ചൂ, വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ശ്വേത മേനോന്റെ കമന്റ്. പരേത്മാവിന് ആത്മശാന്തിയെന്നായിരുന്നു ഊര്‍മ്മിള ഉണ്ണി കുറിച്ചത്.

കന്നഡ കുടുംബത്തിലെ അംഗമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി . മലയാള സിനമയിലെ ഹിറ്റ് മേക്കര്‍ ആയിരുന്ന അന്തരിച്ച സംവിധായകന്‍ ലോഹിതദാസ് ഒരുക്കിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികായി മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ലക്ഷ്മി ഗോപാല സ്വാമി.

also read
ഇതിനോട് എനിക്ക് വെറുപ്പായിരുന്നു, ഇനി അങ്ങനെ ആയിരിക്കില്ല; വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി നടി അനുപമ
പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ കടന്നു കൂടിയ താരം നായികയായും സഹനടിയായും എല്ലാം മലയാളത്തില്‍ തിളങ്ങിയിരുന്നു. വേഷമിട്ട സിനിമകള്‍ എല്ലാം ഹിറ്റുകള്‍ ആയതോടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി ലക്ഷ്മി ഗോപാലസ്വാമി.

 

Advertisement