Home Entertainment Celebrities

ഇത്രയും പ്രതീക്ഷിച്ചില്ല, എന്റെ ഹൃദയം തകര്‍ന്നു പോയി ; അനുപമ പരമേശ്വരന്റെ പോസ്റ്റ്

101

അൽഫോൺസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ഈ ഒരൊറ്റ സിനിമയോട് കൂടി തന്നെ മലയാളി മനസുകളിൽ ഈ ചുരുളൻ മുടിക്കാരി ചേക്കേറുകയായിരുന്നു.

Advertisements

പ്രേമത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സിനിമകളിലും വേഷമിട്ടിട്ടുള്ള അനുപമ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പ്രേമത്തിന് ശേഷം മലയാളത്തിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കാതെ വന്നതോടെ അനുപമ തെന്നിന്ത്യൻ സിനിമകളുടെ ഭാഗമാകുകയായിരുന്നു.

ഇപ്പോഴിതാ അനുപമ പങ്കുവച്ച പോസ്റ്റാണ് വൈറൽ ആവുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ല, ഇത് വേണ്ടിയിരുന്നില്ല, എന്റെ ഹൃദയം തകർന്നു പോയി എന്ന് പറഞ്ഞാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ എല്ലാം. ഇത്രയും സങ്കടപ്പെടാൻ എന്താണ് ആ ചിത്രത്തിലുള്ളത് എന്ന് ചിന്തിക്കുന്നുണ്ടാവും. ഹൈലി ഗ്ലാമറസ്സായിട്ടുള്ള അനുപമയുടെ ലുക്ക് തന്നെ കാരണം.

തില്ല് സ്‌ക്വയർ എന്ന തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടുള്ള ഒരു ന്യൂ ഇയർ വിഷസ് പോസ്റ്റാണ് അനുപമ ഷെയർ ചെയ്തത്. ഒരു ശാലീന സുന്ദരിയായി, സാരിയിൽ അനുപമയുടെ സൗന്ദര്യം ആസ്വദിച്ചിരുന്ന ആരാധകർക്ക് കണ്ടു നിൽക്കാൻ കഴിയാത്ത ലുക്കാണെന്നാണ് കമന്റുകൾ വരുന്നത്.

Advertisement