ഗ്രൗണ്ടില്‍ ബാറ്റുവീശി വിരാട് കോഹ്ലി, ഗ്യാലറിയില്‍ ഒളിച്ചു കളിച്ച് അനുഷ്‌ക; ചിത്രങ്ങള്‍ വൈറല്‍

28

സിഡ്നിയില്‍ ഇന്ത്യ ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുകയാണ്.

മത്സരത്തില്‍ വിരാട് കോഹ്ലിയെയും ഇന്ത്യന്‍ ടീമിനെയും പ്രോത്സാഹിപ്പിക്കാന്‍ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും എത്തിയിരുന്നു.

Advertisements

കോഹ്ലി ഗ്രൗണ്ടില്‍ ബാറ്റ് ചെയ്യുമ്പോള്‍ അതിലും ആവേശത്തോടെ പ്രിയതമന് വേണ്ടി ഗാലറിയിലിരുന്ന് കൈയ്യടിക്കുന്ന അനുഷ്‌ക ശര്‍മ്മയെയാണ് എന്നത്തെയും പോലെ സിഡ്നിയിലും കാണാന്‍ കഴിഞ്ഞത്.

അതിനിടയില്‍ ക്യാമറ കണ്ണില്‍പ്പെട്ടപ്പോല്‍ മുഖം പൊത്തുകയും ചിരിക്കുകയും ചെയ്യുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ്യില്‍ വൈറലാവുകയാണ്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞതിന് പിന്നാലെയാണ് അനുഷ്‌ക ഓസ്ട്രേലിയയില്‍ വിരാടിനൊപ്പം ചേര്‍ന്നത്.

പുതുവര്‍ഷം ഇരുവരും ഇവിടെയാണ് ആഘോഷിച്ചത് ഇതിന്റെ ചിത്രങ്ങല്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരുന്നു.

സിഡ്‌നി ഒപ്പേറ ഹൗസിന്റെ മുമ്പില്‍ നിന്നുള്ള ചിത്രങ്ങളാണ്് പുതുവത്സര ആശംസകളോടൊപ്പം പങ്കുവെച്ചത്.

ആനന്ദ് എല്‍. റായി സംവിധാനം ചെയ്ത സീറോയില്‍ കുള്ളനായാണ് ഷാരൂഖ് എത്തുന്നത്. അനുഷ്‌കയും ഷാരൂഖും ഒന്നിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് സീറോ.

അനുഷ്‌കയ്ക്കൊപ്പം കത്രീന കൈഫും ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നു. വമ്പന്‍ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം 200 കോടി ബഡ്ജറ്റിലാണ് ഒരുക്കിയത്.

Advertisement