രഹസ്യമായി വിവാഹം കഴിച്ചോ? 42ാം പിറന്നാൾ ദിനത്തിൽ അനുഷ്‌കയുടെ ആരാധകരും ആകാംക്ഷയിൽ!

74

ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്ത ബ്രഹ്‌മാണ്ഡ സിനിമയിയാരുന്നു ബാഹുബലി സീരീസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ തകർപ്പൻ വിജയങ്ങൾ ആയിരുന്നു നേടിയെടുത്തത്. ഈ സിനിമയോടെയാണ് തെലുങ്ക് സൂപ്പർതാരം പ്രഭാസ് മലയാളികൾക്കും പ്രിയങ്കരനായി മാറിയത്.

പ്രഭാസും തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടിയും ആയിരുന്നു ഈ ചിത്രത്തിലെ നായികാ നായകൻമാർ. അതേ സമയം പ്രഭാസും അനുഷകയും തമ്മിൽ പ്രണയത്തിലാണ് ചില വാർത്തകൾ പുറത്തു വന്നിരുന്നു. ബാഹുബലിക്ക് ശേഷം ആയിരുന്നു ഇത്തരം ഒരു ഗോസ്സിപ്പുകൾ കൂടുതലായി പ്രചരിച്ചത്. എന്നാൽ സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്ന് ഇരുവരും പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു.

Advertisements

ബ്രഹാമാണ്ഡ സിനിമകളിൽ അഭിനയിച്ച് സോളോ ഹിറ്റ് അടിച്ച തെന്നിന്ത്യൻ താര സുന്ദരി കൂടിയാണ് അനുഷ്‌ക. ബാഹുബലി സീരിസിന് ശേഷം ഏറെ നാളായി അഭിനയ രംഗത്തുനിന്ന് വിട്ടുനിൽക്കുന്ന അനുഷ്‌ക ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക നായികയായി തിരിച്ചെത്തിയത്.

ALSO READ- ‘ഞാൻ ചെയ്ത ഒരു കഥാപാത്രം മാത്രമാണത്; എന്താണ് ആളുകൾ അങ്ങനെ കാണാത്തത്’; തുറന്നടിച്ച് അനുമോൾ

ഇപ്പോഴിതാ, 42ാം പിറന്നാൾ ആഘോഷിക്കുകയാണ് അനുഷ്‌ക ഷെട്ടി.തന്റെ 42ാം വയസിലും താരം വിവാഹം കഴിച്ചിട്ടില്ല. വിവാഹിതയായില്ലെങ്കിലും നിരവധി വിവാഹ വാർത്തകളും ഗോസിപ്പുകളും ഈ താര സുന്ദരിയെ തേടിയെത്തിയിരുന്നു.

അനുഷ്‌കയുടെ പേരിന്റെ കൂടെ ഏറ്റവുമധികം കേട്ടത് പ്രഭാസിന്റെ പേര് തന്നെയായിരിക്കും. വിവാഹം കഴിക്കാൻ പ്രഭാസിന് ശക്തമായ സമ്മർദ്ദമാണ് കുടുംബത്തിൽ നിന്നുള്ളതെന്നാണ് വാർത്തകൾ. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബം തന്നെപുറത്തുവിട്ടിരുന്നു.

ALSO READ-ആരാണീ മഞ്ഞക്കിളി? സോഷ്യൽമീഡിയ തേടി നടക്കുന്നത് ഷൈനിന്റെ കാമുകിയെ തന്നെയോ? ഒടുവിൽ തനുജയെ കുറിച്ച് തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

അനുഷ്‌കയെ പ്രഭാസ് വിവാഹം കഴിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം എന്നും റിപ്പോർട്ട് വന്നിരുന്നു. പക്ഷെ എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നും ഇരുവരും പറയുകയുമാണ്. ഇത് പോലെ തന്നെ ജഡ്ജ്‌മെന്റൽ ഹേ ക്യാ എന്ന സിനിമയുടെ സംവിധായകൻ പ്രകാശ് കോവലമുടിയും അനുഷ്‌കയും വിവാഹിതരാകുന്നെന്ന വാർത്തയും ഇതിനിടെപുറത്തെത്തിയിരുന്നു.

അനുഷ്‌ക പൊതുവെ ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കാറില്ല. അനുഷ്‌കയുടെ ജന്മദിനമായതോടെ സോഷ്യൽ മീഡിയയിൽ നടിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നുണ്ട്. അതിനിടെയാണ് തന്റെ വ്യാജ വിവാഹ വാർത്ത സംബന്ധിച്ച് അനുഷ്‌ക മുൻപ് പ്രതികരിച്ച സംഭവം വീണ്ടും വാർത്തകളിൽ നിറയുന്നത്.

താരം പരയുന്നത്, താൻ രഹസ്യമായി വിവാഹം ചെയ്‌തെന്ന വാർത്ത അഞ്ച് തവണ വന്നിട്ടുണ്ടെന്നും ഈ വാർത്തകൾ തനിക്ക് തമാശയായാണ് തോന്നിയതെന്നുമാണ്. അതേസമയം കുട്ടിക്കാലം മുതൽ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നത് തന്റെ സ്വപ്നമാണെന്നും അനുഷ്‌ക ഷെട്ടി പറഞ്ഞിരുന്നു.

Advertisement