‘ഉപ്പയോടും ഉമ്മയോടും നുണ പറഞ്ഞാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്; അവർ പേടിക്കും; അംജുക്കയ്ക്കും കുടുംബത്തിനും എല്ലാം അറിയാം’: ഹില

284

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു.

കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Advertisements

വിവാഹിതയായ ഹില ഭർത്താവ് അംജീഷിന്റെ അടുത്തേക്ക് പോയത് ഒരു മാസം മുൻപായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഹില എന്ന അസ്ല മർലിക്ക് അംജുക്കയുടെ അടുത്തേക്ക് പോകാനായത്. എന്നാൽ ഒരു മാസം പിന്നിടും മുൻപേ നാട്ടിൽ തിരികെ എത്തിയിരിക്കുകയാണ് ഹില.

ALSO READ- രഹസ്യമായി വിവാഹം കഴിച്ചോ? 42ാം പിറന്നാൾ ദിനത്തിൽ അനുഷ്‌കയുടെ ആരാധകരും ആകാംക്ഷയിൽ!

എന്തുകൊണ്ടാണ് നാട്ടിലേക്ക് തിരികെ വന്നതെന്ന് വിശദീകരിച്ച് വീഡിയോയും ഹില പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നൊന്നര മാസം കഴിഞ്ഞേ ഇനി നാട്ടിലേക്കുള്ളൂ എന്ന് പറഞ്ഞാണ് യുകെയിലേക്ക് പോയത്. അംജുക്കയുടെ അരികിലെത്തി ഒരുമാസം കഴിഞ്ഞപ്പോഴേക്കും തിരിച്ച് നാട്ടിലേക്ക് വരേണ്ടി വന്നെന്നാണ് താരം വിശദീകരിക്കുന്നത്.

തനിക്ക്. എന്തോ അത്യാവശ്യമുള്ളത് കൊണ്ടാണ് വന്നതെന്ന് എല്ലാവർക്കും അറിയാം. നാട്ടിലേക്ക് വരുന്നതിനെക്കുറിച്ച് പറഞ്ഞെങ്കിലും അതിന് പിന്നിലെ കാരണത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. കുറേപേർ എന്നോട് എന്താണ് കാര്യമെന്ന് ചോദിച്ചിരുന്നു. ചിലത് വിമർശനം ആയിരുന്നു.

കണ്ടന്റും കാശുണ്ടാക്കലുമാണല്ലോ ഇവരുടെ പരിപാടി, ഇതൊരു സീരീസ് പോലെ പോവുമെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. താൻ ഉപ്പയോടും ഉമ്മയോടും വരെ നുണ പറഞ്ഞാണ് നാട്ടിലേക്ക് വന്നതെന്നും ഹില പറയുകയാണ്.

ALSO READ-‘ഞാൻ ചെയ്ത ഒരു കഥാപാത്രം മാത്രമാണത്; എന്താണ് ആളുകൾ അങ്ങനെ കാണാത്തത്’; തുറന്നടിച്ച് അനുമോൾ

സത്യം പറഞ്ഞാൽ അവർ പേടിക്കും. ഫാമിലിയിൽ ആർക്കും അറിയില്ല എന്താണ് കാരണമെന്ന്. അംജുക്കയ്ക്കും കുടുംബത്തിനും കാര്യം അറിയാം. ആശുപത്രി കാര്യത്തിന് വേണ്ടിയാണ് താൻ വന്നതെന്ന് താരം പറയുന്നു. തനിക്ക് ടോയ്‌ലറ്റിൽ പോകുമ്പോൾ ബ്ലീഡിംഗ് ഉണ്ടായെന്നും ചികിത്സയുടെ ആവശ്യത്തിനായാണ് തിരികെ വന്നതെന്നും ഹില വെളിപ്പെടുത്തു.

‘ഞങ്ങൾ രണ്ടാളും നല്ല ടെൻഷനിലായിരുന്നു. ഇവിടത്തെപ്പോലെ ഓടി ഡോക്ടറെ കാണിക്കാൻ പറ്റില്ല. വേദനകൾക്കിടയിലും ഞാനും അംജുക്കയും മാക്സിമം സന്തോഷിക്കുകയായിരുന്നു. വീണ്ടും ബ്ലഡ് വന്നിരുന്നു. ഇങ്ങനെയൊരു അവസ്ഥ വന്നാൽ വെച്ചോണ്ടിരിക്കരുത്. ഡോക്ടറിനെ കാണണമെന്നുമായിരുന്നു വീഡിയോകൾ നോക്കിയപ്പോൾ കണ്ടത്.’- എന്നും ഹില പറയുന്നു.

ഇക്കാര്യം ക്യാൻസറിലേക്ക് വരെ പോയേക്കാമെന്നും പറയുന്നുണ്ടായിരുന്നു. ആ ലക്ഷണങ്ങളെല്ലാം തനിക്കുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ ടെൻഷനും കൂടി. നമുക്ക് നാട്ടിൽ പോയി ഡോക്ടറിനെ കാണാനാണ് തീരുമാനിച്ചതെന്നും ഹില പറഞ്ഞു.

അതേസമയം, തനിക്ക് നിലവിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഇന്റേണൽ ഹെർമോയ്ഡ് കാണുന്നുണ്ട്. സ്റ്റാർട്ടിംഗ് സ്റ്റേജാണെന്നുമാണ് ഹില വിശദീകരിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ബ്ലഡ് വന്നത്. രണ്ടാഴ്ച മരുന്ന് കഴിച്ചാൽ മാറാവുന്നതേയുള്ളൂ. സർജറിയൊന്നും ആവശ്യമില്ല. എന്തായാലും നാട്ടിലേക്ക് വന്ന് പരിശോധന നടത്തിയത് നന്നായി. ഇങ്ങനെയൊരു അവസ്ഥ വന്നാൽ പൈൽസാണെന്ന് സ്വയം വിലയിരുത്താതെ കൃത്യമായ പരിശോധനകൾ തന്നെ നടത്തണമെന്നും ഡോക്ടർ പറഞ്ഞെന്നും ഹില വെളിപ്പെടുത്തി.

ഡോക്ടറെ കണ്ടതിന് ശേഷമാണ് ഉപ്പയോടും ഉമ്മയോടും കാര്യം പറഞ്ഞത്. നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ആ സമയത്ത് തന്നെ ഉമ്മയും നാട്ടിലേക്ക് വന്നേനെയെന്നും കുഴപ്പങ്ങളൊന്നുമില്ലെന്ന് അറിഞ്ഞതിനാൽ അവരും ആശ്വാസത്തില്െ എന്നും അസ്ല പറഞ്ഞു.

Advertisement