തുടക്കകാരി ആയതുകൊണ്ട് ഒരുപാട് ടേക്ക് വേണ്ടി വന്നു; ഫഹദിക്ക കുറെ സഹിച്ചിട്ടുണ്ടാകും; അന്ന് ഫഹദിക്ക നസ്രിയയോട് പറഞ്ഞ കമന്റിങ്ങനെ: അനുശ്രീ

69

ഡയമണ്ട് നെക്ലേസ് എന്ന മലയാള സിനിമയിലൂടെ ലാല്‍ ജോസ് സമ്മാനിച്ച നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലാണ് അനുശ്രീ ആദ്യമായി പങ്കെടുത്തത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ് താരം. ഇപ്പോഴിതാ തനിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്കുകയാണ് താരം. ഇന്ത്യാ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് അനുശ്രീയുടെ വെളിപ്പെടുത്തല്‍.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ; ഞാന്‍ ആദ്യം അഭിനയിക്കുന്നത് ഫഹദ് ഫാസിലിനൊപ്പമാണ്. ആദ്യ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നെ സപ്പോര്‍ട്ട് ചെയ്തത് ഫഹദിക്കയാണ്. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിനെ കുറിച്ച് ഓവര്‍ തിങ്ക് ചെയ്യുന്ന വ്യക്തിയല്ലെന്നും അനുശ്രീ പറയുന്നു.

Advertisements

ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു. താന്‍ പുതിയതാണ് ടേക്ക് ഒത്തിരി വേണ്ടി വരുമെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് വരെ പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

ALSO READ- പാര്‍ട്ടിയുടേയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തരുത്; മാളികപ്പുറം കണ്ണുനനയിച്ചു, ഉണ്ണിയുടെ സ്‌ക്രീന്‍ പ്രസന്‍സാണ് സിനിമയുടെ ആത്മാവ്: മേജര്‍ രവി

ഡയമണ്ട് നെക്ലേസാണ് ഫഹദിക്കയ്ക്ക് മൈലേജ് കൊടുത്ത സിനിമയെന്ന് തോന്നുന്നുവെന്നും അന്ന് ആദ്യത്തെ സിനിമ ആയതിനാല്‍ അഭിനയിക്കുമ്പോള്‍ തനിക്കൊന്നും അറിയില്ലായിരുന്നെന്നും അനുശ്രീ പറയുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് അങ്ങോട്ട് പറയും ഞാന്‍ പുതിയതാണ്, ടേക്ക് ഒത്തിരി പോവുമായിരിക്കും, അതുകൊണ്ട് എന്നെയൊന്ന് പരിഗണിക്കണെയെന്ന്. എങ്ങനെ അഭിനയിക്കണമെന്ന് ഒരു ഐഡിയയുമില്ല. എനിക്ക് തോന്നുന്നു ഫഹദിക്ക കുറേ സഹിച്ചിട്ടുണ്ടാവുമെന്നും താരം പറയുന്നു.

ALSO READ- രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല, അമ്പലം പരിപാടികളുമായി ബന്ധപ്പെട്ട് നില്ക്കുന്ന വ്യക്തിയാണ് ഞാൻ, അത് കൊണ്ട് തന്നെ അവർ എന്നെ സംഘി ആക്കി കളയും; അനുശ്രീ

പിന്നെ മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിക്കുമ്പോള്‍ കുറച്ചൊക്കെ ഞാന്‍ പഠിച്ച് തുടങ്ങിയിരുന്നു. അന്ന് തന്റെ ഇതിഹാസ സിനിമ നസ്രിയക്ക് ഇഷ്ടമാണെന്ന കമന്റൊക്കെ ഇക്ക പറഞ്ഞു. ആദ്യമായി നമ്മുടെ ഒപ്പം അഭിനയിച്ചൊരാള്‍ നമ്മളെ കുറിച്ച് പറയുന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണെന്നും അനുശ്രീ പറഞ്ഞു.

Advertisement