സീരിയൽ നടി അനുശ്രീയുടെ വിവാഹ മോചന വാർത്തകളിലെ ചർച്ചകൾ അവസാനിക്കുന്നില്ല. താരം യഥാർത്ഥത്തിൽ വേർപിരിയുകയാണോ എന്ന ചോദ്യത്തിന് വ്യക്തത വരാത്ത സാഹചര്യത്തിലാണ് വിവാഹ മോചന വാർത്ത വീണ്ടും ചൂടുപിടിക്കുന്നത്. അനുശ്രീയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് ശേഷമാണ് ഒരു വിവാഹ മോചന വാർത്തകൾക്ക് ശക്തി കൂടിയത്.
എന്നാൽ എന്താണ് ഇരുവർക്കും ഇടയിൽ സംഭവിച്ചത് എന്ന് ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയിൽ എത്തിയ അനുശ്രീ എന്താണ് വിഷ്ണുവിനും തനിയ്ക്കും ഇടയിൽ സംഭവിച്ചത് എന്താണെന്നും, ആ പോസ്റ്റ് ഇടാൻ ഉണ്ടായ കാരണവും വെളിപ്പെടുത്തുകയാണ്. ഈ മറുപടി വിരൽ ചൂണ്ടുന്നതും വിവാഹമോചനത്തിലേയ്ക്ക് തന്നെയാണ്.
വിവാഹ ശേഷം ഇരുവരും വാടക വീട്ടിലായിരുന്നു താമസം. കൊവിഡും ലോക്ക്ഡൗണും ഒക്കെയായി തങ്ങൾ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയതായി നടി പറയുന്നു. താൻ സമ്പാദിച്ച സ്വർണവും കാറും എല്ലാം എടുത്തിട്ടായിരുന്നു ഇറങ്ങിയത്. വരുമാനം ഇല്ലാതായപ്പോൾ വണ്ടിയുടെ ഇഎംഐയും വാടകയും ഒന്നും അടയ്ക്കാൻ പറ്റിയില്ല. ഒടുവിൽ ഗോൾഡ് എല്ലാ പണയം വച്ചു. അതൊക്കെ ലേലത്തിൽ പോയി.
ഒരിക്കൽ വിഷ്ണുവിന്റെ അമ്മ വന്നപ്പോൾ ‘ഒരു മൂന്ന് സെന്റ് സ്ഥലമെങ്കിലും സ്വന്തമായിട്ടുള്ള പെണ്ണിനെയാണ് അവനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കണം എന്ന് ആയിരുന്നു ആഗ്രഹം എന്ന് പറഞ്ഞു. എന്നാൽ അതിൽ കൂടുതൽ സ്വത്ത് അച്ഛനും അമ്മയും എനിക്ക് വച്ചിട്ടുണ്ട് എന്ന് അവരോട് പറഞ്ഞില്ല എന്നും അനുശ്രീ വെളിപ്പെടുത്തി.
ഞങ്ങൾക്കിടയിൽ വലിയ പ്രശ്‌നങ്ങൾ ഒന്നും ഇല്ല. പ്രസവത്തിന് വേണ്ടി എന്നെ അമ്മ കൂട്ടി കൊണ്ടു വന്നു. പ്രസവം വരെ എന്റെ നിന്നു. അതിന് ശേഷം വിഷ്ണു പോയി. പ്രസവം കഴിഞ്ഞു എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് അധികം സംസാരിക്കാൻ പറ്റിയില്ല. അങ്ങനെ ഞങ്ങൾ തമ്മിലുള്ള സംസാരം കുറഞ്ഞു.
നൂല് കെട്ടിന്റെ കാര്യം പറഞ്ഞപ്പോൾ അമ്മ തന്നെ വിളിക്കണം എന്ന് വിഷ്ണുവിന് വാശി ആയി. അമ്മ വിളിക്കില്ല വിഷ്ണു വരണം എന്ന് പറഞ്ഞു. വർക്ക് ഉള്ളത് കൊണ്ടും വിഷ്ണു വന്നില്ല. നൂല് കെട്ടിന്റെ വിഡിയോ ഇട്ടപ്പോൾ അതിന്റെ താഴെ മോശം വളരെ മോശം കമന്റുകൾ വന്നു. ‘കുഞ്ഞിന് വിഷ്ണുവിന്റെ ഛായ ഇല്ലല്ലോ, വിഷ്ണു തന്നെയാണോ അച്ഛൻ ‘ എന്നൊക്കെയായിരുന്നു കമന്റുകൾ.
അതിന് ശേഷമാണ് ഞാൻ പോസ്റ്റ് ഇട്ടത്. അത് കണ്ടിട്ട് വിഷ്ണു തന്നെ വിളിച്ചു. എന്നോട് പറയാൻ ഉള്ളത് എന്നോട് പറഞ്ഞാപോരെ എന്തിനാ സോഷ്യൽ മീഡിയയിൽ ഇടുന്നത് എന്ന. വിഷ്ണു പറഞ്ഞിട്ടാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും നടി വ്യക്തമാക്കി. എന്നാൽ ഇപ്പോൾ എന്താണ് അവസ്ഥ എന്ന ചോദ്യത്തിന് ഞങ്ങൾ ചിലപ്പോൾ പിരിയും അല്ലെങ്കിൽ ഒന്നിക്കും. ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. ഫോൺ വിളി സംസാരം ഒക്കെ ഉണ്ടെന്നും അനുശ്രീ കൂട്ടിച്ചേർത്തു.